ജമ്മു: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് നിരന്തരം വെടിയുതിര്‍ത്ത് കൊണ്ടിരിക്കുകയാണ് പാക്കിസ്താന്‍. സൈനികര്‍ക്കൊപ്പം തന്നെ ഇവിടുത്തെ സാധാരണ മനുഷ്യരും ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെടാറുണ്ട്. കഴിഞ്ഞ ആഴ്ച്ചയില്‍ ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിലും നിരവധി തവണ പാക്കിസ്താന്‍ വെടിയുതിര്‍ത്തു. നൂര്‍ക്കോട്ടെ ഗ്രാമത്തിലെ 16 വയസ്സുള്ള തന്‍വീര്‍ കഴിഞ്ഞ ദിവസത്തെ പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.

തന്‍വീറിന്റെ സംസ്‌ക്കാര സമയത്താണ് വളരെ വേദനാജനകമായ ആ അപേക്ഷ ജമ്മുവിലെ പള്ളിയില്‍ നിന്നുയരുന്നത്. നിങ്ങള്‍ കൊന്നുതള്ളിയ ആളുടെ മയ്യിത്ത് നിസ്‌ക്കാരം നിര്‍വ്വഹിക്കുകയാണ്. അതുവരെയെങ്കിലും നിങ്ങള്‍ വെടിവെപ്പ് നിര്‍ത്തൂവെന്നായിരുന്നു ആ അപേക്ഷ.

tanweer-funeral-loc_650x400_81483298526

‘നിങ്ങളുടെ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെടിവെപ്പ് നിര്‍ത്തു. ഞങ്ങള്‍ക്ക് മയ്യിത്ത് നിസ്‌ക്കാരം നിര്‍വ്വഹിക്കേണ്ടതുണ്ട്’ പള്ളിയിലെ മൈക്കുകളിലൂടെ വെള്ളിയാഴ്ച്ച വിളംബരം ചെയ്യുകയായിരുന്നുവെന്ന് ജമ്മുകാശ്മീര്‍ ലെജ്‌സ്ലേറ്റീവ് കൗണ്‍സില്‍ അംഗം ജഹാംഗീര്‍ മിര്‍ പറയുന്നു.

tanweer-funeral-loc_650x400_61483298739
അതിര്‍ത്തിയില്‍ വെടിവെപ്പു തുടരുമ്പോള്‍ 2003ലെ ഇന്ത്യ പാക് വെടിനിര്‍ത്തല്‍കരാര്‍ നോക്കുകുത്തിയായിരിക്കുന്ന സാഹചര്യമാണ്. പാക്കിസ്താനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷവും അതിര്‍ത്തിയില്‍ പാക്കിസ്താന്‍ വെടിവെപ്പ്തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 300ലേറെ വെടിവെപ്പുകളാണ് സെപ്തംബര്‍ 28നുശേഷവും അതിര്‍ത്തിയില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ 27 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 14 സൈനികരും കൊല്ലപ്പെട്ടരിലുണ്ട്.