X

പ്രസംഗം നിര്‍ത്തി വിദ്യാര്‍ഥിനിക്കൊപ്പം സല്‍ഫിക്ക് തയ്യാറായി രാഹുല്‍ ഗാന്ധി

മൈസൂരു: രാഷ്ടീയ പ്രചരണ വേദിയില്‍ പ്രസംഗം നിര്‍ത്തിവെച്ച് വിദ്യാര്‍ഥിനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തയ്യാറായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പ് പ്രചരണത്തിനായ മൈസൂരിലെത്തിയ രാഹുല്‍ ഗാന്ധി മഹാറാണി വനിതാ ആര്‍ട്‌സ് കോളജിലെ വിദ്യാര്‍ത്ഥിയുടെ ആവശ്യത്തിനാണ് അനുമതി നല്‍കുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണപരിപാടികളുടെ ഭാഗമായി മൈസൂര്‍ മഹാറാണി വനിതാ ആര്‍ട്‌സ് കോളജില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. പ്രഭാഷണത്തിനിടെയുള്ള ചോദ്യോത്തരപരിപാടിക്കിടെയാണ് വിദ്യാര്‍ഥിനി തന്റെ സല്‍ഫി ആഗ്രഹം കോണ്‍ഗ്രസ് പ്രസിഡന്റിനെ അറിയിച്ചത്. ഉടന്‍ വേദിയില്‍ നിന്നിറങ്ങിവന്ന രാഹുല്‍ ഗാന്ധി വിദ്യാര്‍ഥിനിക്ക് സല്‍ഫിയെടുക്കാനായി നിന്നു കൊടുക്കുകയായിരുന്നു.

വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടിരിക്കെ സദസ്സിലേക്ക് ഇറങ്ങിവന്ന് സെല്‍ഫിക്ക് പോസ് ചെയ്ത രാഹുലിന് നിറഞ്ഞ കരഘോഷമാണ് ലഭിച്ചത്. പ്രചരണത്തിനിടെ കോളേജ് വിദ്യാര്‍ഥിനിയുടെ ചെറിയ മോഹം നിറവേറ്റാനായി വേദിയില്‍ നിന്നിറങ്ങിവന്ന രാഹുല്‍ഗാന്ധിയുടെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ പ്രസംഗത്തുലുടനീളം നടത്തിയത്. ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎല്‍എമാറ്റിക്‌സ് ആന്‍ഡ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വലിയ നാശനഷ്ടമാണ് വരുത്തിവെച്ചത്. നോട്ട് നിരോധനം ഒരു വലിയ തെറ്റായിപ്പോയെന്ന് ഞാന്‍ കരുതുന്നു. നോട്ട്‌നിരോധനവും ജി.എസ്.ടിയും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് വന്‍ നഷ്ടമുണ്ടാക്കിയെന്നും, രാഹുല്‍ പറഞ്ഞു.

നീരവ് മോദി 22,000 കോടി രൂപയാണ് തട്ടിപ്പ് നടത്തിയത്. ഈ തുകയുണ്ടെങ്കില്‍ നിങ്ങളെപ്പോലെയുള്ള യുവതികള്‍ക്ക് എത്രയോ സംരംഭങ്ങള്‍ തുടങ്ങാമായിരുന്നെന്ന് ചിന്തിച്ചുനോക്കൂ. രാഹുല്‍ വിദ്യാര്‍ത്ഥികളോടായി ചേദിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: