X

തിരൂരങ്ങാടിയില്‍ വിദ്യാര്‍ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ്ക്കള്‍; രക്ഷപെട്ടത് തലനാരിഴയ്ക്ക്

തിരൂരങ്ങാടിയില്‍ വിദ്യാര്‍ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായക്കള്‍. ചുള്ളിപ്പാറ സ്വദേശി വളപ്പില്‍ അയ്യൂബിന്റെ മകള്‍ക്ക് നേരെയാണ് അഞ്ച് തെരുവുനായ്ക്കള്‍ പാഞ്ഞടുത്തത്. വീട്ടിലേക്ക് ഓടിക്കയറിയ കുട്ടി തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

കുട്ടി ഓടിക്കയറുന്നത് വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പകുതി തുറന്ന ഗേറ്റിനുള്ളിലേക്ക് ഓടിക്കയറിയതോടെ നായ്ക്കള്‍ പിന്‍വാങ്ങുകയിരുന്നു. ഗേറ്റിനു പുറത്തും മൂന്നോളം നായ്ക്കള്‍ ഉണ്ടായിരുന്നു.

webdesk14: