X
    Categories: indiaNews

‘തെരുവ് നായക്ക് ഭക്ഷണം കൊടുക്കുന്നവര്‍ ദത്തെടുക്കണം’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ഡല്‍ഹി: തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയെ ദത്തെടുക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. നായ്ക്കള്‍ക്ക് ഭക്ഷണം കിട്ടിയില്ലെങ്കില്‍ അതുമൂലം ഉണ്ടാകുന്ന ഉപദ്രവം വലുതായിരിക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഭക്ഷണം നല്‍കുമ്പോള്‍ അത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു.

തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ഒരു സാമൂഹ്യ വിപത്തായാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നേരത്തെ നീരീക്ഷിച്ചത്. തെരുവുനായക്ക് ഭക്ഷണം നല്‍കുന്നവര്‍ വീട്ടില്‍ കൊണ്ടുപോയി പ്രത്യേക സൗകര്യം ഒരുക്കി നല്‍കണമെന്നും കോടതി നേരത്തേ പറഞ്ഞിരുന്നു. വീട്ടില്‍ കൊണ്ടുപോകുന്നവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു.

web desk 3: