X

ജനകീയ ഹോട്ടലുകളുടെ സബ്‌സിഡി കുടിശിക; കടുത്ത അനീതിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്തെ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കുള്ള സബ്‌സിഡി 9 മാസമായി വിതരണം ചെയ്യാത്ത സര്‍ക്കാരിന്റെ നടപടി കടുത്ത അനീതിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.സാധാരണക്കാരന്റെ പ്രശ്‌നം പരിഹരിക്കാതെ കേരളത്തെ ബാന്‍ഡ് ചെയ്തിട്ട് കാര്യമില്ലെന്നും കുടുബശ്രീയിലെ വനിതകളോട് കടുത്ത അനീതിയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തിക മാനേജ്‌മെന്റ് തികഞ്ഞ പരാജയമാണൈന്നു വൈദ്യുതി ചാര്‍ജ് ഇത്രയും വര്‍ധിപ്പിച്ചത് അനാവശ്യമാണെന്നും അദ്ദേഹം തുറന്നടിച്ചു. നവകേരള സദസില്‍ സര്‍ക്കാര്‍ പറയുന്ന നേട്ടങ്ങളെക്കാള്‍ സര്‍ക്കാരിന്റെ കോട്ടങ്ങള്‍ പ്രതിപക്ഷത്തിന് പറയാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

സബ്‌സിഡിയിനത്തില്‍ 20 ലക്ഷത്തോളം രൂപയാണ് ജനകീയ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. 20 രൂപയ്ക്ക് ഊണായിരുന്നു. സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനം 10 രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും എന്നാല്‍ ഖജനാവു കാലിയായപ്പോള്‍ സബ്‌സിഡി നിര്‍ത്തി ഊണിനു 30 രൂപയാക്കി. ഇതും തലയ്ക്കടിയായ നടത്തിപ്പുകാര്‍ക്ക് തന്നെയാണ്.സര്‍ക്കാരിനില്ലാത്ത കടപ്പാട് നടത്തിപ്പുകാര്‍ക്കു ഉള്ളതുകൊണ്ടാണ് സംസ്ഥാനമെമ്പാടും ഇതു നടന്നുപോകുന്നത്.

webdesk13: