X

ചക്കിട്ടപ്പാറ ഭിന്നശേഷിക്കാരന്റെ ആത്മഹത്യ : യൂത്ത് ലീഗ് നേതാക്കൾ കലക്ടറെ ഉപരോധിച്ചു

കോഴിക്കോട് : മന്ത്രിക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടും പെൻഷൻ ലഭിക്കാതെ മാനസിക ബുദ്ധിമുട്ടിൽ ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരനായ ജോസഫിന്റെ മരണത്തിന് അധികാരികൾ ഉത്തരവാദികളാണെന്ന് പ്രതിഷേധിച്ചുകൊണ്ട് കോഴിക്കോട് കലക്ടറുടെ ചേമ്പറിന് മുമ്പിൽ മുസ്ലിം യൂത്ത് ലീഗ് നേതാക്കൾ ഉപരോധം നടത്തി.

ഭിന്നശേഷിക്കാരൻ ആയ വയോധികനെ പെൻഷൻ നൽകാതെ അദ്ദേഹത്തെ സർക്കാർ കൊന്നതാണെന്നും സർക്കാരിനും അധികാരികൾക്കും എതിരെ കൊലക്കുറ്റം ചുമത്തണമെന്നും മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് കളക്ടറെ നേതാക്കന്മാർ ഉപരോധിച്ചത്. സാധാരണക്കാരന്റെ ആവശ്യങ്ങൾ പരിഗണിക്കാതെ അധികാരികൾ ഈ രീതിയിൽ മുന്നോട്ടു പോയാൽ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങുമെന്നും നേതാക്കൾ താക്കീത് നൽകി.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ, സംസ്ഥാന കമ്മിറ്റി അംഗം സി ജാഫർ സാദിക്ക്, ജില്ല വൈസ് പ്രസിഡന്റ്‌ ഷഫീഖ് അരക്കിണർ എന്നിവരാണ് ഉപരോധത്തിന് നേതൃത്വം നൽകിയത് 11 മണിക്ക് ആരംഭിച്ച ഉപരോധം പോലീസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയപ്പോഴാണ് അവസാനിച്ചത്. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടവണ്ണൂർ ദേശീയ കമ്മിറ്റി അംഗം ആഷിക് ചെലവൂർ എന്നിവരുടെ നേതൃത്വത്തിൽ നേതാക്കളെ ജാമ്യത്തിൽ ഇറക്കി,തുടർന്നും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ പ്രസ്താവിച്ചു..

webdesk14: