X

കലക്ട്രേറ്റ് വളപ്പില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി

കാസര്‍കോട്: കാസര്‍കോട് കലക്ട്രേറ്റ് വളപ്പില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി. നെല്ലിയടുക്ക സ്വദേശി കെ.പി മോഹദാസാണ് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.

ഭൂമി സംബന്ധമായ പരാതിക്ക് പരിഹാരം ആവശ്യപ്പെട്ടാണ് ഇയാള്‍ ഭീഷണി മുഴക്കുന്നതെന്നാണ് വിവരം. ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസും അധികാരികളും.

chandrika: