കാസര്‍കോട്: കാസര്‍കോട് കലക്ട്രേറ്റ് വളപ്പില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി. നെല്ലിയടുക്ക സ്വദേശി കെ.പി മോഹദാസാണ് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.

ഭൂമി സംബന്ധമായ പരാതിക്ക് പരിഹാരം ആവശ്യപ്പെട്ടാണ് ഇയാള്‍ ഭീഷണി മുഴക്കുന്നതെന്നാണ് വിവരം. ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസും അധികാരികളും.