Culture
നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നിഷേധിച്ച് സര്‍ക്കാര്‍; എം.എല്‍.എമാര്‍ക്ക് സപ്ലൈകോ വഴി സ്പെഷല്‍ കിറ്റ്

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നിര്‍ധന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം മുടങ്ങി. അന്ത്യോദയ അന്നയോജന പദ്ധതിയിലുള്ളവര്‍ക്ക് സപ്ലൈകോ വഴി നല്കുന്ന ഓണക്കിറ്റാണ് ഇത്തവണ മുടങ്ങിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ധനവകുപ്പ് അംഗീകാരം നല്‍കാത്തതാണ് ഇതിനു കാരണം.
അതേസമയം വര്‍ഷങ്ങളായി പതിവുളള ഓണക്കിറ്റ് സാമ്പത്തിക ബാധ്യതയുടെ പേരില്‍ ഒഴിവാക്കുമ്പോഴും എല്ലാ എം.എല്‍.എമാര്‍ക്കുമായി 2000 രൂപയുടെ കിറ്റ് വിതരണം സപ്ലൈക്കോ നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ മാത്രം സാമ്പത്തിക ബാധ്യത ഒരു പ്രശ്നമേയല്ല. നല്ല നിലവാരമുളള സാധനങ്ങള്‍ എം.എല്‍ എ മാര്‍ക്ക് നേരിട്ട് എത്തിച്ചു നല്‍കാനാണ് നിര്‍ദ്ദേശം.
സാധാരണക്കാര്‍ ആശ്രയിക്കുന്ന സപ്ലൈക്കോ സ്റ്റോറുകളില്‍ ഓണത്തിന് വിതരണത്തിനെത്തിച്ച സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ തന്നെയാണ് എം.എല്‍.എമാര്‍ക്ക് ഗുണനിലാവാരം ഉളളവ നല്‍കണമെന്ന നിര്‍ദ്ദേശമെന്നത് ശ്രദ്ധേയമാണ്.
എല്ലാ വര്‍ഷവും ഓണക്കാലത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സപ്ലൈകോ വഴി ഓണക്കിറ്റ് നല്‍കിയിരുന്നു. അരി, പഞ്ചസാര, പയര്‍, കടല, മുളക് തുടങ്ങി ഓണസദ്യ ഒരുക്കാനാവശ്യമായ എല്ലാ സാധനങ്ങളും ഈ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിപിഎല്‍ വിഭാഗത്തില്‍ തന്നെ സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ഇതു നല്കിവന്നിരുന്നത്.
അഞ്ചു ലക്ഷത്തോളം കുടുംബങ്ങളാണ് സര്‍ക്കാരിന്റെ ഓണക്കിറ്റിനായി കാത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് അറിയിപ്പ് ഒന്നും നല്കാത്തതിനാല് സപ്ലൈകോ ഔട്ട്ലെറ്റലിലെത്തി മണിക്കൂറുകളോളം കാത്തു നിന്ന് നിരാശരായി മടങ്ങേണ്ട ഗതികേടിലാണിവര്‍.
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ധനകാര്യ വകുപ്പാണ് ഓണക്കിറ്റ് പദ്ധതിക്ക് അംഗീകാരം നിഷേധിച്ചത്. സപ്ലൈകോ വഴി കിറ്റ് നല്‍കുകയും ഇതിന്റെ തുക സിവില്‍ സപ്ലൈസ് കോര്പ്പറേഷന് സര്‍ക്കാര്‍ നല്‍കുകയുമാണ് ചെയ്തിരുന്നത്. സര്‍ക്കാര്‍ അനുമതിയില്ലാത്തതിനാല്‍ സപ്ലൈകോ പദ്ധതി നടത്താന്‍ തയാറായതുമില്ല.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷത്തിന്റെ ചെലവ് ചുരുക്കിയെങ്കിലും കോടികളാണ് ആഘോഷ പരിപാടികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇതിനിടയിലാണ് സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന വിഭാഗത്തിലുള്ളവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ആനുകൂല്യം നിര്‍ത്തലാക്കുന്നത്. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധം ഉയര്‍ത്തി.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന് ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala1 day ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india1 day ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india21 hours ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
News3 days ago
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു
-
Article2 days ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india2 days ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍
-
india2 days ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം