Connect with us

kerala

സേവ് കേരളാ മാര്‍ച്ച്: അധികാരത്തിന്റെ ഹുങ്കില്‍ സമരം അടിച്ചമര്‍ത്തുന്നത് പ്രതിഷേധാര്‍ഹം; പി.കെ കുഞ്ഞാലിക്കുട്ടി

യൂത്ത് ലീഗ് മാര്‍ച്ചിനെ പോലീസ് നേരിട്ട രീതി തീര്‍ത്തും ജനാധിപത്യ വിരുദ്ധം

Published

on

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സേവ് കേരളാ മാര്‍ച്ച് പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കാണിച്ച ശ്രമം പ്രതിഷേധാര്‍ഹമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ജനവിരുദ്ധ ഇടത് പക്ഷ സര്‍ക്കാരിനെതിരെയുള്ള ജനരാഷമാണ് സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ആദ്യാവസാനം അലയടിച്ചത്.

ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന ഇടത് പക്ഷസര്‍ക്കാരിനെതിരെയുള്ള ശക്തമായി താക്കീതായി സേവ് കേരള മാര്‍ച്ച് മാറി. ഭരിക്കുന്ന സര്‍ക്കാറുകള്‍ ജനങ്ങളുടെ സാധാരണ ജീവിതത്തെ പ്രയാസമുള്ളതാക്കുമ്പോള്‍ സഹികെട്ട് സമര മാര്‍ഗങ്ങളുമായി ജനം തെരുവിലിറങ്ങുക സാധാരണമാണ്. അദേഹം പറഞ്ഞു.

പ്രതിഷേധത്തില്‍ അസഹിഷ്ണുത പൂണ്ട് കയ്യിലുള്ള അധികാരത്തെ ദുരുപയോഗം ചെയ്ത് സമരങ്ങളെ കയ്യൂക്കിന്റെ ബലത്തില്‍ കൈകാര്യം ചെയ്തത് കൊണ്ട് കാര്യമില്ല. അവര്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കാനുള്ള മനസ്സ് കാണിക്കണം.

 

 

യൂത്ത് ലീഗ് മാര്‍ച്ചിനെ പോലീസ് നേരിട്ട രീതി തീര്‍ത്തും ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ രഹിതവുമാണെന്നും ജനാധിപത്യ രീതിയില്‍ സമരം ചെയ്ത യൂത്ത് ലീഗുകാരെ അധികാരത്തിന്റെ ഹുങ്കില്‍ അടിച്ചമര്‍ത്തിയ പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

kerala

കല്യാശേരി വോട്ട് തിരിമറി; 6 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; ഒന്നാം പ്രതി സിപിഎം ബൂത്ത് ഏജന്റ്

എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്

Published

on

കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കല്യാശ്ശേരിയിൽ കള്ള വോട്ട് നടന്നെന്ന പരാതിയിൽ ആറ് പേർക്കെതിരെ കേസ് എടുത്തു. എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്. ​ഗണേശനാണ് ഒന്നാം പ്രതി. കല്യാശേരി ഉപവരണാധികാരി നൽകി നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.

92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേശന്‍ നേരിട്ട് രേഖപ്പെടുത്തിയ സംഭവത്തിലാണ് പോളിങ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. വീഴ്ച്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

Continue Reading

kerala

‘വീട്ടിലെ വോട്ട്’: വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ

ഏപ്രില്‍ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി

Published

on

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164 ാം നമ്പര്‍ ബൂത്തില്‍ 92 വയസുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയെത്തുടര്‍ന്നു അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ഏപ്രില്‍ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് രാത്രി 1.30 ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ പൗര്‍ണ്ണമി വിവി, പോളിങ് അസിസ്റ്റന്റ് ടി.കെ പ്രജിന്‍, മൈക്രോ ഒബ്സര്‍വര്‍ എ. ഷീല, സിവില്‍ പൊലീസ് ഓഫീസര്‍ പി. ലെജീഷ് , വീഡിയോഗ്രാഫര്‍ പി.പി റിജു അമല്‍ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Continue Reading

kerala

ജപ്തി നടപടിക്കിടെ വീട്ടമ്മ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; തടഞ്ഞ പൊലീസിനും പൊള്ളലേറ്റു

Published

on

നെടുങ്കണ്ടം∙ ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. പരുക്കേറ്റ ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റു. ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.

Continue Reading

Trending