X

“ഇപ്പോള്‍ സമയമില്ല”; കശ്മീര്‍ ഹരജികള്‍ നീട്ടിവെച്ച് സുപ്രീംകോടതി

കശ്മീരിലെ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിക്ക് മുമ്പാകെ എത്തിയ ഹര്‍ജികള്‍ മാറ്റിവെച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.
വിഷയില്‍ വാദം കേള്‍ക്കാള്‍ ഇന്ന് സമയമില്ലെന്ന് കാണിച്ചാണ് കശ്മീര്‍ വിഷയത്തിലെത്തിയ നിരവധി ഹരജികള്‍ ശരിവെച്ച സുപ്രീം കോടതി ചൊവ്വാഴ്ച ഭരണഘടനാ ബെഞ്ചിനായി സമര്‍പ്പിച്ചത്.

തിങ്കളാഴ്ച വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കുന്നതിനിടെ, വളരെയധികം കാര്യങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് സമയമില്ലെന്നും അയോദ്ധ്യ തര്‍ക്കത്തിലെ കേസ് പരിഗണയിലാണ് ഭരണഘടനാ ബെഞ്ചെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു.

ജമ്മു കശ്മീരിലെ കടുത്ത നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗബെഞ്ചിന് മുമ്പാകെ തിങ്കളാഴ്ച വന്നത്. കുട്ടികള്‍ വീട്ടുതടങ്കലിലാണെന്ന ആരോപണം പരിശോധിക്കാന്‍ ജമ്മുകശ്മീര്‍ ഹൈക്കോടതിയ്ക്ക് കീഴിലെ ജുവനൈല്‍ ജസ്റ്റിസ് സമിതിയെ കഴിഞ്ഞതവണ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് കോടതി പരിശോധിക്കാനുള്ളതാണ്. കശ്മീരില്‍ ജനജീവിതം പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സുപ്രീംകോടതി പരിശോധിക്കുമെന്നും ആരോപണം വ്യാജമാണെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് ഹര്‍ജിക്കാരിയായ എണാക്ഷി ഗാംഗുലിയ്ക്ക് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കശ്മീരിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കശ്മീര്‍ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദും സമര്‍പ്പിച്ച സത്യവാങ്മൂലവും കോടതിയുടെ പരിഗണനയ്ക്ക് വരേണ്ടിയിരുന്നു.

നാഷണൽ കോൺഫറൻസ് ഉൾപ്പടെയുള്ള പാർട്ടികള്‍ നൽകിയ ഹർജികൾക്ക‌് പുറമെ ഫറൂഫ് അബ്ദുള്ളയെ കോടതിയിൽ ഹാജരാക്കണമെന്ന‌് ചൂണ്ടിക്കാട്ടി എംഡിഎംകെ നേതാവ് വൈക്കോ നൽകിയ ഹർജിയും കോടതിക്ക് മുമ്പിലുണ്ട്. വൈക്കോയുടെ ഹർജിയിൽ കേന്ദ്രത്തിന് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഈ ഹരജികളുടെ വാദമാണിപ്പോള്‍ മാറ്റിവെച്ചത്.

എന്നാല്‍ കശ്മീരില്‍ നിയന്ത്രണങ്ങളില്ലെന്നും പ്രതിപക്ഷം നടത്തുന്നത് വ്യാജമാണെന്നും സ്ഥിതി ശാന്തമാണെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം.

chandrika: