More
“ഇപ്പോള്‍ സമയമില്ല”; കശ്മീര്‍ ഹരജികള്‍ നീട്ടിവെച്ച് സുപ്രീംകോടതി
കശ്മീരിലെ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിക്ക് മുമ്പാകെ എത്തിയ ഹര്‍ജികള്‍ മാറ്റിവെച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.
വിഷയില്‍ വാദം കേള്‍ക്കാള്‍ ഇന്ന് സമയമില്ലെന്ന് കാണിച്ചാണ് കശ്മീര്‍ വിഷയത്തിലെത്തിയ നിരവധി ഹരജികള്‍ ശരിവെച്ച സുപ്രീം കോടതി ചൊവ്വാഴ്ച ഭരണഘടനാ ബെഞ്ചിനായി സമര്‍പ്പിച്ചത്.
തിങ്കളാഴ്ച വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കുന്നതിനിടെ, വളരെയധികം കാര്യങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് സമയമില്ലെന്നും അയോദ്ധ്യ തര്‍ക്കത്തിലെ കേസ് പരിഗണയിലാണ് ഭരണഘടനാ ബെഞ്ചെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു.
ജമ്മു കശ്മീരിലെ കടുത്ത നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗബെഞ്ചിന് മുമ്പാകെ തിങ്കളാഴ്ച വന്നത്. കുട്ടികള്‍ വീട്ടുതടങ്കലിലാണെന്ന ആരോപണം പരിശോധിക്കാന്‍ ജമ്മുകശ്മീര്‍ ഹൈക്കോടതിയ്ക്ക് കീഴിലെ ജുവനൈല്‍ ജസ്റ്റിസ് സമിതിയെ കഴിഞ്ഞതവണ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് കോടതി പരിശോധിക്കാനുള്ളതാണ്. കശ്മീരില്‍ ജനജീവിതം പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സുപ്രീംകോടതി പരിശോധിക്കുമെന്നും ആരോപണം വ്യാജമാണെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് ഹര്‍ജിക്കാരിയായ എണാക്ഷി ഗാംഗുലിയ്ക്ക് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കശ്മീരിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കശ്മീര്‍ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദും സമര്‍പ്പിച്ച സത്യവാങ്മൂലവും കോടതിയുടെ പരിഗണനയ്ക്ക് വരേണ്ടിയിരുന്നു.
നാഷണൽ കോൺഫറൻസ് ഉൾപ്പടെയുള്ള പാർട്ടികള്‍ നൽകിയ ഹർജികൾക്ക‌് പുറമെ ഫറൂഫ് അബ്ദുള്ളയെ കോടതിയിൽ ഹാജരാക്കണമെന്ന‌് ചൂണ്ടിക്കാട്ടി എംഡിഎംകെ നേതാവ് വൈക്കോ നൽകിയ ഹർജിയും കോടതിക്ക് മുമ്പിലുണ്ട്. വൈക്കോയുടെ ഹർജിയിൽ കേന്ദ്രത്തിന് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഈ ഹരജികളുടെ വാദമാണിപ്പോള്‍ മാറ്റിവെച്ചത്.
എന്നാല്‍ കശ്മീരില്‍ നിയന്ത്രണങ്ങളില്ലെന്നും പ്രതിപക്ഷം നടത്തുന്നത് വ്യാജമാണെന്നും സ്ഥിതി ശാന്തമാണെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം.
Environment
ആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന്‍ നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
ഈ നെബുളയുടെ വലുപ്പം നമ്മുടെ ക്ഷീരപഥത്തിന്റെ നാലിരട്ടിയാണെന്നാണ് പഠനനിഗമനം.
മലപ്പുറം: ഒരിക്കല്‍ വീട്ടുമുറ്റത്ത് നിന്ന് ആകാശത്തേക്ക് കൗതുകത്തോടെ നോക്കിനിന്നിരുന്ന ആ ബാലിക ഇന്ന് ലോകശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. പ്രപഞ്ചത്തിന്റെ അതീവ ദൂരെ ഒളിഞ്ഞിരുന്ന ഭീമന്‍ വാതകമേഘത്തെ (നെബുല) കണ്ടെത്തി മലപ്പുറം ചുങ്കത്തറ സ്വദേശിയായ ഡോ. രഹന പയ്യശ്ശേരി ലോകശാസ്ത്രലോകത്തിന്റെ ശ്രദ്ധനേടി. സ്‌പെയിനിലെ CEFCA ഇന്‍സ്റ്റിറ്റ്യൂട്ടിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോയായ രഹനയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ‘ഇനോര്‍മസ് ലൈമാന്‍ ആല്‍ഫ നെബുല’ വിഭാഗത്തില്‍പ്പെടുന്ന അതീവ അപൂര്‍വമായ ഈ നെബുലയെ കണ്ടെത്തിയത്. കണ്ടെത്തലിനായി നല്‍കിയിരിക്കുന്ന പേര് ‘രാ-ജാവി’ (Rahana’s Javalambre) എന്നാണ്. രഹനയുടെ പേരിലെ ‘ര’യും പഠനം നടന്ന Javalambre Observatoryയുടെ ‘ജ’യും ചേര്‍ത്താണ് ഈ പേരാക്കിയത്. ഈ നെബുളയുടെ വലുപ്പം നമ്മുടെ ക്ഷീരപഥത്തിന്റെ നാലിരട്ടിയാണെന്നാണ് പഠനനിഗമനം. ഹൈഡ്രജന്‍, ഹീലിയം, കൂടാതെ ലോഹസമ്പുഷ്ഠമായ വാതകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് 1100 കോടി പ്രകാശവര്‍ഷം അകലെയുള്ള പ്രപഞ്ചത്തിന്റെ ഇന്നത്തെ പ്രായത്തിന്റെ വെറും 20 ശതമാനം മാത്രമായിരുന്ന കാലഘട്ടത്തിലെ ദൃശ്യമാണ്. ജവാലാംബ്ര ആസ്‌ട്രോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററിയിലെ അത്യാധുനിക ടെലിസ്‌കോപ്പുകളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ കണ്ടെത്തല്‍ സാഫല്യം കണ്ടത്. സ്‌പെയിന്‍, ബ്രസില്‍, ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ഗവേഷകര്‍ രഹനയുടെ സംഘത്തിലുണ്ടായിരുന്നു. വിദ്യാഭ്യാസ – ഗവേഷണങ്ങളിലൂടെ ഉയരങ്ങള്‍ കീഴടക്കിയ രഹനയുടെ ജീവിതയാത്രയും ശ്രദ്ധേയമാണ്. ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം, കോട്ടയം എംജി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സില്‍ നിന്ന് പിഎച്ച്.ഡി നേടിയതിനു ശേഷം, ചൈനയിലെ ഷാങ്ഹായ് ആസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററിയില്‍ ഗവേഷണം നടത്തി. പിന്നീട് സ്‌പെയിനിലേക്ക് മാറിയാണ് ഈ വലിയ നേട്ടത്തിലേക്ക് അവര്‍ എത്തിയത്. ചുങ്കത്തറ തച്ചംകോട് പയ്യശ്ശേരി തണ്ടുപാക്കല്‍ ഉസ്മാനും റംലത്തും ആണ് ഡോ. രഹനയുടെ മാതാപിതാക്കള്‍.
News
എഐ വ്യാപനം ഐടി മേഖലയിലെ വന്‍ പിരിച്ചുവിടലുകള്‍ക്ക് വഴിയൊരുക്കുന്നു; എച്ച്പിക്ക് ശേഷം ആപ്പിളിലും വെട്ടിക്കുറവ്
ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ലോകത്തെ പ്രമുഖ ടെക് കമ്പനികളില്‍ പിരിച്ചുവിടലുകളുടെ പ്രവണത ശക്തമാകുകയാണ്. എഐ അധിഷ്ഠിത മോഡലുകളിലേക്ക് കമ്പനികള്‍ വേഗത്തില്‍ മാറുന്ന സാഹചര്യത്തില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ വ്യാപകമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയും ഉല്‍പ്പന്ന വികസനം ശക്തിപ്പെടുത്തുകയും ഉപഭോക്തൃ പിന്തുണാ മേഖലകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന എഐ അധിഷ്ഠിത പുനര്‍നിര്‍മാണ നടപടികളുടെ ഭാഗമായിട്ടാണ് ഈ നീക്കം. ഉല്‍പ്പന്ന വികസനം, ആന്തരിക പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ പിന്തുണാ വിഭാഗങ്ങള്‍ എന്നിവ നേരിട്ടു ബാധിക്കുമെന്ന് സിഇഒ എന്റിക് ലോറസ് വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ചെലവ് ലാഭിക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതിനുമുമ്പ് പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഈ വര്‍ഷം ആദ്യം 2,000ലധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതേ സമയം, ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡും ഈ ആഴ്ച നിശബ്ദമായ ജോലി വെട്ടിക്കുറച്ച് നടപ്പാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിനസുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സേവനം നല്‍കുന്ന സെയില്‍സ് ടീമിനെയാണ് മാറ്റം കൂടുതല്‍ ബാധിച്ചത്. അക്കൗണ്ട് മാനേജര്‍മാര്‍, ഉല്‍പ്പന്ന ഡെമോകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ എന്നിവരുടെ സ്ഥാനങ്ങള്‍ ഒഴിവാക്കിയതായാണ് വിവരം. ഉപഭോക്തൃ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിഷ്‌കരണമെന്നാണ് ആപ്പിളിന്റെ വിശദീകരണം. പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനിയിലെ മറ്റ് തസ്തികകള്‍ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചു. ആപ്പിള്‍ കൂടുതല്‍ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ തേര്‍ഡ് പാര്‍ട്ടി റീസെല്ലര്‍മാര്‍ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന സൂചനയും ഉയര്‍ന്നിട്ടുണ്ട്. ആപ്പിളിന്റെ വരുമാനം ഉയര്‍ന്ന നിലയിലാണെന്നും ഡിസംബര്‍ പാദത്തില്‍ 140 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണെന്നുമുള്ള വസ്തുത ഈ നടപടിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഒക്ടോബറില്‍ ആപ്പിള്‍ ആദ്യമായി നാല് ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം പിന്നിട്ടിരുന്നു. Layoff.fyi ഡാറ്റ പ്രകാരം, ഒക്ടോബറില്‍ മാത്രം 21 ടെക് കമ്പനികള്‍ 18,510 ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോണ്‍ 14,000 കോര്‍പ്പറേറ്റ് ജോലികള്‍ കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. അത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് പിരിച്ചുവിടലായിരിക്കും. നവംബറില്‍ ഇതുവരെ 20 ടെക് കമ്പനികള്‍ 4,545 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും വലിയ നീക്കം ചിപ്പ്ഡിസൈന്‍ സോഫ്‌റ്റ്വെയര്‍ നിര്‍മ്മാതാക്കളായ സിനോപ്‌സിസിന്‌റേതാണ്. ഏകദേശം 2,000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്ന ഇവരുടെ നടപടി ജീവനക്കാരുടെ 10 ശതമാനം വരെയാകും.
ഓഹരി വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 86,000 പോയിന്റ് മറികടന്നു. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. 26,300 പോയിന്റ് മറികടന്നാണ് കുതിച്ചത്. 2024 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 26,277 പോയിന്റ് ആണ് ഇന്ന് മറികടന്നത്.
അമേരിക്കയിലും ഇന്ത്യയിലും കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയെ സ്വാധീനിച്ചു. ഇന്നലെയും വിപണി നേട്ടത്തിലായിരുന്നു. സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്.
ആഗോളവിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ച മറ്റൊരു ഘടകം. ഏഷ്യന്‍ വിപണികള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എണ്ണ വില കുറഞ്ഞതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ബാരലിന് 63 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില. പ്രധാനമായി ബജാജ് ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍ആന്റ്ടി ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. രണ്ടുശതമാനത്തോളമാണ് ഈ ഓഹരികള്‍ മുന്നേറിയത്.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala21 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala23 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala23 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

