india
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന

ഡല്‍ഹി: ജമ്മു കശ്മീരിലെ ത്രാലില്‍ രണ്ടാം ഓപ്പറേഷന്‍ നടന്നുവെന്ന് സൈന്യം. ത്രാല്‍ ഗ്രാമത്തിലായിരുന്നു ഭീകരരുണ്ടായിരുന്നതെന്നും കഴിഞ്ഞ മൂന്ന് ദിവസത്തിനുളളില്‍ ആറ് ഭീകരരെ വധിച്ചുവെന്നും സൈന്യം വ്യക്തമാക്കി. ശ്രീനഗറില്‍ വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്.
പഹല്‍ഗാം ആക്രമണത്തിന് ശേഷം കശ്മീരിനകത്തുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്നത്. മെയ് 12നാണ് ഷോപ്പിയാന്‍ മേഖലയില്‍ ഭീകര സാനിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. പിറ്റേന്ന് പുലര്‍ച്ചെ തന്നെ സൈന്യം പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടങ്ങി.സേനയ്ക്ക് നേരെ ഭീകരര്‍ വെടിവച്ചു. മലമേഖലയിലെ വനത്തില്‍ ഏറെ ദുഷ്‌കരമായ ഓപ്പറേഷനാണ് സേന വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഷഹിദ് കൂട്ടെ ഉള്‍പ്പെടെയുളള ഭീകരരെയാണ് ഓപ്പറേഷനില്‍ വധിച്ചതെന്നും സൈന്യം വ്യക്തമാക്കി. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഭാഗമായുളള ടിആര്‍എഫിന്റെ പ്രധാന കമാന്‍ഡറാണ് ഷാഹിദ് കൂട്ടെ. ഷാഹിദിനെ വധിക്കാനായത് വലിയ നേട്ടമാണെന്ന് സൈന്യം പറഞ്ഞു. അതിര്‍ത്തി കടക്കാതെയാണ് ഇന്ത്യന്‍ സൈന്യം പാകിസ്താന് മറുപടി നല്‍കിയത്. പുതിയ ഇന്ത്യ എന്ന സന്ദേശം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കിയത്. തദ്ദേശിയമായി നിര്‍മ്മിച്ച മിസൈലുകളാണ് ഇന്ത്യ പ്രതിരോധത്തിനായി ഉപയോഗിച്ചത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിനു മുന്നില്‍ ശത്രുക്കള്‍ നിഷ്പ്രഭരായെന്നും സൈന്യം അറിയിച്ചു.
india
സാങ്കേതിക തകരാര്‍; ഇന്ന് മാത്രം 5 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി
അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിനെ തുടര്‍ന്ന് ബോയിങ് വിമാനങ്ങളില്‍ സൂക്ഷ്മ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ന് മാത്രം 5 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. കഴിഞ്ഞാഴ്ച അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിനെ തുടര്‍ന്ന് ബോയിങ് വിമാനങ്ങളില്‍ സൂക്ഷ്മ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.
എവണ്‍ 153 (ഡല്‍ഹി-വിയന്ന), എവണ്‍ 915 (ഡല്‍ഹി-ദുബായ്), എവണ്‍ 143 (ഡല്‍ഹി-പാരീസ്), എവണ്‍ 170 (ലണ്ടന്‍-അമൃത്സര്‍) എന്നിവയ്ക്ക് പുറമെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എവണ്‍ 159 നമ്പര്‍ വിമാനവും ഇന്ന് റദ്ദാക്കിയിരുന്നു. അപകടത്തില്‍പ്പെട്ട എവണ്‍ 171 എന്ന നമ്പറിന് പകരമാണ് ഇതെ സര്‍വീസിന് എവണ്‍ 159 എന്ന നമ്പര്‍ നല്‍കിയത്. ഇവയെല്ലാം തന്നെ ബോയിങ് നിര്‍മിത 7878 ഡ്രീംലൈനര്‍ വിമാനങ്ങളാണ്.
എന്നാല്‍ അധിക പരിശോധനകളും വിമാനത്തിന്റെ ലഭ്യതയും എയര്‍ സ്‌പേസിലെ തിരക്കും കാരണമാണ് സര്‍വീസ് റദ്ദാക്കേണ്ടി വന്നതെന്നും, അല്ലാതെ സാങ്കേതിക തകരാര്‍ കാരണമല്ലെന്നുമാണ് എയര്‍ ഇന്ത്യ നല്കുന്ന വിശദീകരണം.
india
അഹമ്മദാബാദ് വിമാനാപകടം: 125 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 84 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പൈലറ്റ് സുമീത് സബർവാളിൻ്റെ മൃതദേഹം മുംബൈയിലെത്തിച്ചു.
അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും. ഫലം കാത്ത് സഹോദരൻ രതീഷ് അഹമ്മദാബാദിൽ തുടരുകയാണ്.
അപകടത്തിന് പിന്നാലെ സർവ്വീസ് നിർത്തിവെച്ച അഹമ്മദാബാദ് – ലണ്ടൻ എയർ ഇന്ത്യ സർവീസ് ഇന്ന് പുനരാരംഭിക്കും. ഉച്ചയ്ക്ക് 1.17 ന് എയർ ഇന്ത്യ ബോയിംഗ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. അതേസമയം വിമാന അപകടം ഉണ്ടായ സ്ഥലത്ത് ഇന്നും പരിശോധനകളും മറ്റും തുടരും.
Health
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ആക്റ്റീവ് കേസുകളുടെ എണ്ണം 6836
കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. ആക്റ്റീവ് കേസുകളുടെ എണ്ണം 6836 ആയി കുറഞ്ഞു. ഒറ്റ ദിവസം 428 കേസുകളുടെ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കേരളത്തിലും ആക്ടിവ് കേസുകൾ കുറഞ്ഞു. ഒറ്റ ദിവസം 261 കേസുകളുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതുവരെ 14772 പേർ രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണം.
ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആക്ടീവ് കേസുകളുടെ എണ്ണം കുറവാണ്. കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നു എന്നത് ആശ്വാസകരമാണ്. LF.7, XFG, JN.1, അടുത്തിടെ തിരിച്ചറിഞ്ഞ NB.1.8.1 എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന ഉപ വകഭേദങ്ങൾ കാരണം ഇന്ത്യയിൽ നിലവിൽ കോവിഡ്-19 കേസുകൾ വർധിച്ചത്.
-
News2 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala3 days ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
gulf22 hours ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
india3 days ago
‘നിരുത്തരവാദിത്തപരമായ ആക്രമണം’: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്
-
kerala3 days ago
ഇടത് സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കണം; സാംസ്കാരിക നായകമാരുടെ സംയ്ക്ത പ്രസ്താവന
-
india3 days ago
പൂനെയില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പാലം തകര്‍ന്ന് 6 മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
-
kerala3 days ago
വോട്ട് ചെയ്യുന്നതിന് മുമ്പ് ഓർക്കേണ്ടത്
-
News3 days ago
‘ശക്തമായ തെളിവുകളുണ്ട്’: ഇസ്രാഈലിന്റെ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസിനാണെന്ന് ഇറാന്