ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ അയ്യപ്പ ഭക്ത സംഘം സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയാണ് അടിയന്തര സ്വഭാവത്തില്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി അറിയിച്ചത്.

ഹര്‍ജി അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്നും ലക്ഷകണക്കിന് ആളുകളാണ് ഈ വിധിക്കെതിരെ തെരുവില്‍ ഇറങ്ങുന്നതെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജികള്‍ മറ്റ് പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം ലിസ്റ്റു ചെയ്യുകയായിരുന്നു.