Connect with us

News

ഗൂഗിളിന്റെ ആവശ്യം തള്ളി സുപ്രീംകോടതി: പിഴയൊടുക്കാന്‍ ഒരാഴ്ച സമയം

ഈ വര്‍ഷം മാര്‍ച്ച് 31നകം സി.സി.ഐയുടെ ഉത്തരവിനെതിരായ ഗൂഗിളിന്റെ അപ്പീല്‍ തീര്‍പ്പാക്കാന്‍ ട്രൈബ്യൂണലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു

Published

on

കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന ഗൂഗിളിന്റെ ആവശ്യം സൂപ്രീംകോടതി തള്ളി. കമ്പനിക്ക് സിസിഐ നേരത്തേ നിശ്ചയിച്ച പിഴ തുകയുടെ 10 ശതമാനം കെട്ടിവെക്കണമെന്നും നിര്‍ദേശിച്ചു. ഇതിനായി ഒരാഴ്ചത്തെ സമയം നിട്ടി നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഗൂഗിളിന് ഏഴ് ദിവസത്തെ സമയം അനുവദിച്ചത്.

നിരവധി ആരോപണങ്ങളുയര്‍ത്തി അമേരിക്കന്‍ ടെക് ഭീമനായ ഗൂഗിളിനെതിരെ രാജ്യത്ത് കടുത്ത നടപടികളാണ് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ സ്വീകരിച്ചുവരുന്നത്. 2022ല്‍ മാത്രം അവര്‍ക്കെതിരെ പിഴയായി ചുമത്തിയിരിക്കുന്നത് 2273 കോടി രൂപയാണ്. ആന്‍ഡ്രോയിഡ് മൊബൈല്‍ പ്ലാറ്റ്‌ഫോമിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് 1337 കോടി രൂപയും, അതുപോലെ പ്ലേ സ്‌റ്റോര്‍ വഴി അവര്‍ക്കുള്ള മേധാവിത്വം ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയുമാണ് സി.സി.ഐ പിഴ ചുമത്തിയത്.

സി.സി.ഐയുടെ ഈ നടപടി സ്‌റ്റേ ചെയ്യണമെന്ന ഗൂഗ്‌ളിന്റെ ആവശ്യം കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ തള്ളുകയും പിഴ തുകയുടെ 10 ശതമാനം കെട്ടിവെക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അതിനെതിരെയാണ് ഗൂഗിള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

ഈ വര്‍ഷം മാര്‍ച്ച് 31നകം സി.സി.ഐയുടെ ഉത്തരവിനെതിരായ ഗൂഗിളിന്റെ അപ്പീല്‍ തീര്‍പ്പാക്കാന്‍ ട്രൈബ്യൂണലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മൂന്ന് പ്രവൃത്തി ദിവസത്തിനകം ട്രൈബ്യൂണലിനെ സമീപിക്കാന്‍ യുഎസ് കമ്പനിയോടും ആവശ്യപ്പെട്ടിട്ടു.

india

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നേടും; 127 സീറ്റുകള്‍ വരെ കിട്ടുമെന്ന് എബിപി -സിവോട്ടര്‍ സര്‍വേ

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം അവശേഷിക്കേ, കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേ. 1

Published

on

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം അവശേഷിക്കേ, കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേ. 115 മുതല്‍ 127 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് സര്‍വേയില്‍ പറയുന്നത്.

നിലവില്‍ ഭരണത്തിലുള്ള ബി.ജെ.പി 68 മുതല്‍ 80 സീറ്റുകളിലേക്ക് ചുരുങ്ങും. കര്‍ണാടകയിലെ മറ്റൊരു പ്രബല പാര്‍ട്ടിയായ ജെ.ഡി.എസ് 23 മുതല്‍ 35 സീറ്റുകള്‍ വരെ നേടാമെന്നും സര്‍വേ. സര്‍വേയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേതാവ് സിന്ധരാമയ്യയുടെ പേരാണ് കൂടുതല്‍ പേരും ഉയര്‍ത്തിക്കാട്ടിയത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് 39.1 ശതമാനം പേര്‍ സിന്ധരാമയ്യെ അനുകൂലിച്ചതായി സര്‍വേ.

 

Continue Reading

india

അംഗനവാടി ജീവനക്കാരെ സ്ഥിരപ്പെടുത്തി ശമ്പളം നൽകണം : വി കെ ശ്രീകണ്ഠൻ

രാജ്യത്തെ മുപ്പത്തി മൂന്ന് ലക്ഷത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാരെ സ്ഥിരപ്പെടുത്തി ശമ്പളം ഉൾപ്പെടെ പെൻഷൻ, ആരോഗ്യ പരിരക്ഷ തുടങ്ങിയ ആനുകൂല്യങ്ങളും നൽകണമെന്ന് വി കെ ശ്രീകണ്ഠൻ എം പി ലോക്സഭയിൽ ആവശ്യപ്പെട്ടു.

Published

on

 

രാജ്യത്തെ മുപ്പത്തി മൂന്ന് ലക്ഷത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാരെ സ്ഥിരപ്പെടുത്തി ശമ്പളം ഉൾപ്പെടെ പെൻഷൻ, ആരോഗ്യ പരിരക്ഷ തുടങ്ങിയ ആനുകൂല്യങ്ങളും നൽകണമെന്ന് വി കെ ശ്രീകണ്ഠൻ എം പി ലോക്സഭയിൽ ആവശ്യപ്പെട്ടു.
കുട്ടികളിലെ പോഷകാഹാരക്കുറവ് കണ്ടെത്തുന്നതിനായി നിരന്തരം പരിശ്രമിക്കുന്ന അങ്കണവാടി ജീവനക്കാരുടെ ജീവിതം അതി ദയനീയമാണ്. നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന്‍ പുതിയ മാനദണ്ഡമനുസരിച്ച് 50 ശതമാനത്തോളം താല്‍ക്കാലിക ജീവനക്കാരെ വെട്ടിക്കുറച്ചത് ഐസിഡിഎസ് സെന്ററുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ജീവനക്കാരുടെ എണ്ണവും, ഇതിനായി വകയിരുത്തിയിരിക്കുന്ന തുകയിലെ ഗണ്യമായ കുറവും വിവിധ ബ്ലോക്കുകളില്‍ എത്തിപ്പെടാനും, 33000ത്തോളം അങ്കണവാടികളിലായി 40 ലക്ഷത്തോളം വരുന്ന കുട്ടികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും ഏറെ ബുദ്ധിമുട്ടമുഭവിക്കുകയാണ് നിലവിലെ ജീവനക്കാര്‍.
ശിശുമരണനിരക്കും, അനീമിയ മൂലമുള്ള അമ്മമാരുടെ മരണവും കൂടുതലായി കണ്ടുവരുന്ന ആദിവാസി മേഖലകളില്‍ ഇത്തരം താല്‍ക്കാലിക ജീവനക്കാരുടെ സേവനം അത്യാവശ്യമാണ്. കൃത്യമായ വേതനം ഉറപ്പാക്കി കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും
വി കെ ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.

Continue Reading

Football

ബ്ലാസ്റ്റേഴ്‌സിന് അഞ്ച് കോടി പിഴ അടക്കേണ്ടി വന്നേക്കും

ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്.

Published

on

ഐസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിലക്കോ പോയന്റ് വെട്ടിക്കുറയ്ക്കലോ തുടങ്ങിയ നടപടികള്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി ബ്ലാസ്‌റ്റേഴ്‌സിന് 5കോടി രൂപ പിഴയിടാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അതേ സമയം കളിക്കാരെ മൈതാനത്ത് നിന്ന് തിരിച്ചുവിളിച്ച പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിനെതിരേ നടപടിയുണ്ടാകുമെന്നും പറയുന്നു.

ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്. ഈ പ്രതിഷേധം എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി തള്ളിയിരുന്നു.

ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 58.1 പ്രകാരം ഒരു ടീം മത്സരം വിസമ്മതിക്കുകയോ ആരംഭിച്ച മത്സരം തുടര്‍ന്ന് കളിക്കാതിരിക്കുകയോ ചെയ്താല്‍ കുറഞ്ഞത് ആറുലക്ഷം രൂപ വരെ പിഴ ലഭിക്കാം.

Continue Reading

Trending