ഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടവുമായി ബന്ധപ്പെട്ട് ഡിജിസിഎയ്ക്ക് സുപ്രിംകോടതിയുടെ നോട്ടീസ്. അപകടം തടയാന്‍ ഇമാസ് സംവിധാനം ഉണ്ടായിരുന്നോയെന്ന് അറിയിക്കണം.

ഓഗസ്റ്റ് ഏഴിന് രാത്രിയായിരുന്നു കരിപ്പൂര്‍ വിമാനപകടം. ദുബെെയില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട 1344 എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ പെട്ടത്. പെെലറ്റും സഹ പെെലറ്റുമടക്കം 18 പേരുടെ ജീവന്‍ അപകടത്തില്‍ നഷ്ടമായി. കോവിഡിന്റെ ഭീതിയെ മറികടന്ന്, സ്വന്തം ജീവന്‍ പണയം വച്ചിറങ്ങിയ സമീപവാസികളുടെ രക്ഷാപ്രവര്‍ത്തനമാണ് മരണസംഖ്യ കുറച്ചത്.