Connect with us

Culture

നിയമ നടപടികളില്‍ നിന്ന് തലയൂരാന്‍ പലരും രാജ്യം വിടുന്നതായി സുപ്രീം കോടതി

Published

on

ന്യൂഡല്‍ഹി: ഇന്ത്യയിലെ നിയമ സംവിധാനങ്ങളുടെ പിടി വീഴാതിരിക്കാന്‍ 100 കണക്കിന് പിടികിട്ടാപ്പുള്ളികളും തട്ടിപ്പുകാരും രാജ്യം വിടുന്നതാണ് ഇപ്പോള്‍ കണ്ടു വരുന്നതെന്ന് സുപ്രീം കോടതി.

ഇങ്ങനെ വിദേശത്ത് അഭയം തേടുന്നവരെ ഏത് വിധേനെയും തിരിച്ചു കൊണ്ടുവന്ന് വിചാരണ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നിയമത്തിന് അവരെ പിടിയിലാക്കാന്‍ കഴിയുമെന്ന സന്ദേശം നല്‍കാന്‍ ഇത്തരക്കാരെ തിരിച്ചു കൊണ്ടുവന്ന് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കേണ്ടത് അനിവാര്യമാണ്. അത്തരത്തിലൊരു കീഴ്‌വഴക്കം ഉണ്ടാക്കേണ്ടിയിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിയമ നടപടികളെ വെട്ടിച്ച് മുങ്ങുന്നവരുടെ എണ്ണത്തിലെ വര്‍ധനയില്‍ ആശങ്ക പ്രകടിപ്പിച്ചത്.

വളരെ എളുപ്പത്തില്‍ രാജ്യം വിട്ട് രക്ഷപ്പെടാന്‍ ആളുകള്‍ക്ക് കഴിയുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഇവരെ തിരിച്ച് കൊണ്ടുവന്ന് നിയമത്തിന്റെ മുന്നിലെത്തിക്കുന്ന കാര്യം ഉറപ്പു വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്നും കോടതി ഓര്‍മ്മപ്പെടുത്തി.

ബാങ്കുകളില്‍ നിന്ന് കോടികളുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാടുവിട്ട മദ്യവ്യവസായി വിജയ് മല്യയുടെ പേരെടുത്ത് പറയാതെ ആ വിഷയമാണ് കോടതി സൂചിപ്പിച്ചത്. കോടതി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത വിജയ് മല്യ ലണ്ടനില്‍ ഇപ്പോള്‍ സുഖജീവിതം നയിക്കുകയാണ്. ഇതിലേക്ക് വിരല്‍ ചൂണ്ടിയാണ്, എല്ലാവരും ഇപ്പോള്‍ നിയമ നടപടികളെ വെട്ടിക്കാന്‍ നാടുവിടുന്നതാണ് കണ്ടുവരുന്നതെന്ന് സുപ്രീം കോടതി പറഞ്ഞത്. ക്രിമിനല്‍ കേസില്‍ പ്രതിയായ റിതിക അവാസ്തി വിചാരണ നേരിടാന്‍ തയ്യാറാകാതെ ലണ്ടനില്‍ ഒളിച്ച് താമസിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു. ഇവരെ തിരിച്ചു കൊണ്ടു വരാന്‍ അടിയന്തര നടപടി വേണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി ഉത്തരവിട്ടു.

വിചാരണയ്ക്ക് ഇടയില്‍ രോഗാതുരനായ ഭര്‍ത്താവിനെ കാണാന്‍ ലണ്ടനിലേക്ക് പോകാന്‍ കോടതി റിതികയ്ക്ക് അനുമതി കൊടുത്തിരുന്നു, എന്നാല്‍ പിന്നീട് മടങ്ങിവരാന്‍ ഇവര്‍ കൂട്ടാക്കിയില്ല. പാസ്‌പോര്‍ട്ട് റദ്ദാക്കി അവരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ നേരത്തെ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോടും നടപടി ത്വരിതപ്പെടുത്താന്‍ പറഞ്ഞിട്ട് ഫലമുണ്ടായില്ല. എന്നാല്‍ നടപടിയെടുക്കാന്‍ കേന്ദ്രത്തിന് കഴിയാത്തത് അവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കയ്യില്‍ ലഭിക്കാത്തതിനാലാണെന്നാണ് കേന്ദ്രസര്‍ക്കാറിന് നടപടിയെടുക്കാന്‍ കഴിയാഞ്ഞതെന്ന് പറഞ്ഞ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനെ കോടതി വിമര്‍ശിച്ചു.

കേന്ദ്രസര്‍ക്കാറാണ് പാസ്‌പോര്‍ട്ട് നല്‍കുന്നതെന്നും അതിനാല്‍ വിവരം ലഭിക്കില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും കോടതി പറഞ്ഞു. അവരെ തിരിച്ചു കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാറിന് താല്‍പര്യമില്ലെന്ന് കോടതിക്ക് സംശയം തോന്നുന്നുവെന്നും സുപ്രീം കോടതി തിരിച്ചടിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Interviews

വനിത കൗണ്‍സിലര്‍ നിയമനം

പാലക്കാട്: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൈക്കോസോഷ്യല്‍ സര്‍വീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വനിത കൗണ്‍സിലര്‍ നിയമനം നടത്തുന്നു

Published

on

പാലക്കാട്: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൈക്കോസോഷ്യല്‍ സര്‍വീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വനിത കൗണ്‍സിലര്‍ നിയമനം നടത്തുന്നു.മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യൂ, എം.എ/എം.എസ്.സി ഫിലോസഫി, അപ്ലൈഡ് സൈക്കോളജിയില്‍ എം.എ/എം.എസ്.സി ബിരുദം എന്നിവയാണ് യോഗ്യത.

\കൗണ്‍സിലിങ് രംഗത്ത് ആറുമാസത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, പ്രവര്‍ത്തിപരിചയം, നേറ്റിവിറ്റി/സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം ഡിസംബര്‍ 17 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു.

ഫോണ്‍: 0491 2911098.

Continue Reading

Film

പ്രേക്ഷകരുടെ നെഞ്ചിടിപ്പിന് വേഗത കൂട്ടാന്‍ മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങില്‍ സാത്താന്‍സ് സ്ലേവ്‌സ് 2

2017 ല്‍ പുറത്തിറങ്ങിയ സാത്താന്‍സ് സ്ലേവ്‌സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്‌സിലാണ് ചിത്രീകരിച്ചി രിക്കുന്നത്

Published

on

പേടി ആസ്വദിക്കാനുള്ള പ്രേക്ഷക താല്‍പ്പര്യം മുന്‍നിറുത്തി ഇത്തവണ രാജ്യാന്തര മേളയിലെ മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങില്‍ ഇന്തോനേഷ്യന്‍ ചിത്രം സാത്താന്‍സ് സ്ലേവ്‌സ് 2 കമ്മ്യൂണിയന്‍ പ്രദര്‍ശിപ്പിക്കും. 2017 ല്‍ പുറത്തിറങ്ങിയ സാത്താന്‍സ് സ്ലേവ്‌സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്‌സിലാണ് ചിത്രീകരിച്ചി രിക്കുന്നത് .ഹൊറര്‍ സിനിമകളിലൂടെ പ്രശസ്തനായ ജോക്കോ അന്‍വറാണ് ചിത്രത്തിന്റെ സംവിധായകന്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ദാരുണമായ സംഭവത്തിന് ശേഷം അമ്മയെയും ഇളയ സഹോദരനെയും നഷ്ടമായ റിനിയും കുടുംബവും സ്വസ്ഥജീവിതമന്വേഷിച്ചു ഫ്‌ലാറ്റിലേക്ക് താമസം മാറ്റുന്നു. അയല്‍ക്കാര്‍ ആരാണെന്ന് മനസ്സിലാക്കാതെയുള്ള കുടുംബത്തിന്റെ ഭയ വിഹ്വലമായ ജീവിതമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്.

ഈ വര്‍ഷം ബുസാന്‍ മേളയില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ആദ്യ ഭാഗമായ സാത്താന്‍സ് സ്ലേവ്‌സ്, 22 ാമത് ഐ എഫ് എഫ് കെ യില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചലച്ചിത്ര മേളയിലെ തുറന്ന വേദിയായ നിശാഗന്ധിയിലാണ് സാത്താന്‍സ് സ്ലേവ്‌സ് പ്രദര്‍ശിപ്പിക്കുന്നത്‌

Continue Reading

Culture

Movie Review: സൗദി വെള്ളക്ക- യഥാര്‍ത്ഥ 99.9% ‘GOLD’

അടുത്തടുത്ത ദിവസങ്ങളില്‍ ഇറങ്ങിയ രണ്ട് സിനിമകള്‍ – ഗോള്‍ഡും സൗദി വെള്ളക്കയും.

Published

on

റാഷിദ് പറശ്ശേരി

അടുത്തടുത്ത ദിവസങ്ങളില്‍ ഇറങ്ങിയ രണ്ട് സിനിമകള്‍ – ഗോള്‍ഡും സൗദി വെള്ളക്കയും. ആദ്യത്തേത് ഇറങ്ങുന്നതിനു മുമ്പേ വാര്‍ത്തകളിലും പ്രേഷകരുടെ പ്രതീക്ഷകളിലും സ്ഥാനം പിടിച്ചവന്‍. പ്രേമം എന്ന മികച്ച സിനിമ മലയാളിക്ക് സമ്മാനിക്കുക വഴി മലയാള സിനിമയില്‍ മുന്‍നിര ചര്‍ച്ചാകേന്ദ്രമായ അല്‍ഫോന്‍സ് പുത്രന്റെ ഏകദേശം 8 വര്‍ഷത്തിനു ശേഷമുള്ള പടം. പൃഥ്വിരാജ് നയന്‍താര അടക്കമുള്ള വമ്പിച്ച താരനിര. ഇറങ്ങുന്നതിന് മുന്‍പേ 50 കോടി ക്ലബ്ബില്‍ എന്ന വാര്‍ത്തകള്‍. ഈ കാരണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ഒന്നിലും പ്രേക്ഷകനെ രസിപ്പിക്കാന്‍ ഗോള്‍ഡിനു സാധിക്കുന്നില്ല എന്ന് തെന്നയാണ് വസ്തുത. ഒരു വണ്‍ ടൈം വാച്ച് സിനിമ എന്ന ഗണത്തില്‍ പോലും പലരും ഗോള്‍ഡിനെ കാണുന്നില്ല എന്നത് അല്‍ഫോന്‍സിന് അടുത്ത ചിത്രത്തിനു മുന്നോടിയായി നന്നായിട്ടുള്ളൊരു ഗൃഹപഠനത്തിനു വഴി കാണിക്കും എന്നതില്‍ സംശയമില്ല. അറുപതോളം കഥാപാത്രങ്ങള്‍ക് കാര്യമായൊന്നും ചെയ്യാനില്ലാത്ത അവരെ കാര്യമായി ഒന്നും കാണിക്കാനില്ലാത്ത സിനിമ എന്ന് കൂടി ചേര്‍ത്തുവായികണം. എഡിറ്റിങ്ങിലെ പുതുമയും ബ്രില്ലിയന്‍സും തിരിച്ചറിയാനും അവലോകനം ചെയ്യാനും സാധാരണ മലയാളി പ്രമുഖ സിനിമേത്രി നിര്‍ദ്ദേശിക്കും പോലെ എഡിറ്റിംഗ് പഠിക്കാത്തതുകൊണ്ട് തിരിച്ചറിയാതെ പോയതായി നമുക്ക് അനുമാനിച്ചു സമാധാനിക്കാം.

മറുവശത്തു തരുണ്‍ മൂര്‍ത്തി എന്ന ഒരു സിനിമ മാത്രം സംവിധാനം ചെയ്തു മുന്‍പരിചയമുള്ള സംവിധായകന്‍ ഒരു പ്രതീക്ഷ തന്നെയാണ്. സിനിമ കഴിഞ്ഞിറങ്ങിയാലും നമ്മെ വിട്ടു പോവാത്ത സിനിമയും കഥാപാത്രങ്ങളും അത് തന്നെയാണ് ഹൈലൈറ്റ്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകന്റെ കണ്ണും കാതും മനസും പിടിച്ചിരുത്താന്‍ സംവിധായകനു കഴിഞ്ഞു. ഉമ്മയും മകനും തമ്മിലുള്ള ബന്ധം അതിന്റെ ആഴത്തില്‍ തൊട്ടറിയിക്കാന്‍ ദേവി വര്‍മയ്ക്കും സുജിത് ശങ്കറിനും സാധിച്ചു. സുജിത് തന്റെ ഭാഗം മികവുറ്റതാക്കി എന്ന് മാത്രമല്ല തന്റെ അഭിനയ ജീവിതത്തിലേക്കു ഒരു നാഴികകല്ലാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. വര്‍ഷങ്ങളോളം നീണ്ടു പോകുന്ന നമ്മുടെ കോടതിയിലെ കേസുകളെ സിനിമ എടുത്തുകാണിച്ചിട്ടുണ്ട്. നിരപരാധികളും അവശരും വയോധികരും എന്ന് വേണ്ട സകലരും ഗുണഭോക്താക്കളാവുന്ന ഈ ഒച്ചിഴച്ചിലിനെ സിനിമ ഒച്ചിലൂടെ തന്നെ കളിയാക്കുന്നുണ്ട്. സിനിമ അവസാനിക്കുന്ന സീനില്‍ ലുക്മാനോട് ബിനു പപ്പു പറയുന്നുണ്ട് ‘നീയല്ലേ പറഞ്ഞത് മനുഷ്യന്‍ ഇത്രയേ ഉള്ളു എന്ന്, എന്നാല്‍ മനുഷ്യന്‍ ഇത്രയൊക്കെ ഉണ്ട് ‘. സിനിമ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്നത് ഈ വരികളില്‍ ഒതുക്കാന്‍ തിരക്കഥയുടെ കൂടി ഉടമയായ തരുണിന് കഴിഞ്ഞിട്ടുണ്ട്. നമുക്ക് വേണ്ടത് ലോകസിനിമാചരിത്രത്തില്‍ പുതുമകളൊന്നുമില്ലാത്തതെന്ന് സ്വയം വിശേഷിക്കുന്ന പടങ്ങളാണോ അതോ നമ്മുടെ ചിന്തകള്‍ക്ക് പോസിറ്റീവ് ഭക്ഷണം നല്‍കുന്ന സൗദി വെള്ളക്കകളാണോ ചിന്തിക്കേണ്ടി ഇരിക്കുന്നു..

Continue Reading

Trending