കാഞ്ഞങ്ങാട്: സര്‍ക്കാറിനെ വിമര്‍ശിച്ച് നടനും എംപിയുമായ സുരേഷ്‌ഗോപി. ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണമെന്നും എന്നാല്‍ മാത്രമേ ക്ഷേത്രങ്ങളെ സര്‍ക്കാരിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു.

ഭക്തജനങ്ങള്‍ ഒരു രൂപ പോലും ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടാണ് സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ സ്വീകരിച്ചത്. അതുകൊണ്ടാണ് ഇപ്പോള്‍ വാതിലുകള്‍ തോറും വിശദീകരണം നല്‍കേണ്ടി വരുന്നത്. ഭീരുത്വം കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞു.