കണ്ണൂര്‍: കണ്ണവത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. റിഷില്‍ (24), അമല്‍ രാജ് (22) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. സെപ്റ്റംബര്‍ എട്ടിനാണ് സ്വലാഹുദ്ദീനെ വെട്ടിക്കൊല്ലുന്നത്.

നേരത്തെ കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. ചിറ്റാരിപ്പറമ്പ് ചൂണ്ടയില്‍ വെച്ച് സഹോദരിമാരോടൊപ്പം സ്വലാഹുദ്ദീന്‍ കാറില്‍ പോകുമ്പോള്‍ അപകടമുണ്ടാവുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ സ്വലാഹുദ്ദീനെ പിറകെ വന്നയാളുകള്‍ വെട്ടിക്കൊല്ലുകയായിരുന്നു.

കഴുത്തിന് വെട്ടേറ്റ സ്വലാഹുദ്ദീനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. കണ്ണവത്തെ എസ്ഡിപിഐ പ്രാദേശിക നേതാവായ സലാഹുദ്ദീല്‍ 2018 ജനുവരിയില്‍ എബിവിപി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ വധിച്ച കേസിലെ ഏഴാം പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു.