നാഗ്പൂര്‍: ഹിന്ദുക്കള്‍ പത്തുകുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് സ്വാമി വാസുദേവാനന്ദ് സരസ്വതി. രണ്ടുകുട്ടി നയം ഉപേക്ഷിക്കണമെന്നും പകരം പത്താക്കണമെന്നും വാസുദേവാനന്ദ് സരസ്വതി പറയുന്നു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വാസുദേവാനന്ദ് സരസ്വതി.

പത്തു കുട്ടികളെ എങ്ങനെ നോക്കുമെന്നാലോചിച്ച് വിഷമിക്കേണ്ട. നിങ്ങളുടെ കുട്ടിയെ ദൈവം നോക്കിക്കോളുമെന്നും വാസുദേവാനന്ദ് പറഞ്ഞു. നോട്ടുനിരോധനം കൊണ്ടുവന്നതുപോലെ പെട്ടെന്നു തന്നെ ഗോവധ നിരോധനവും കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.

ഹിന്ദുക്കളുടെ എണ്ണം കൂട്ടുക എന്നത് അനിവാര്യമായിരിക്കുകയാണ്. ഹിന്ദുക്കളുടെ എണ്ണത്തിലുള്ള കുറവാണ് ഹിന്ദുക്കള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ കൂട്ടുന്നതെന്നും അതിന് 10 കുട്ടികളെ ജനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവിനെ സംരക്ഷിക്കുകയെന്ന ആഹ്വാനത്തോടെയാണ് ആര്‍എസ്എസ് പരിപാടി അവസാനിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നവിസും യോഗത്തില്‍ പങ്കെടുത്തിരുന്നു.