X

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ വീണ്ടും സ്വപ്ന; തീവ്രവാദ പ്രവര്‍ത്തനത്തിന് കൂട്ടുനിന്നെന്ന് ആരോപണം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. നിരോധിതവും തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതുമായ സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ വിട്ടയയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചിരിക്കുന്നത്.

2017 ഓഗസ്റ്റിലാണ് സംഭവം. നെടുമ്പാശ്ശേരിയില്‍ വെച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു ഫോണുമായി ഒരു യുഎഇ പൗരന്‍ പോലീസ് പിടിയില്‍ അകപ്പെടുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ വഴി വേണ്ട നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും സ്വപ്ന ആരോപിക്കുന്നു.

ഒരു തീവ്രവാദിയെ രക്ഷപ്പെടാന്‍ മുഖ്യമന്ത്രി സഹായിക്കുകയാണ് ചെയ്തതെന്ന് സ്വപ്ന പറയുന്നു. ഇതിനു മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. മകള്‍ വീണയുടെ സാമ്പത്തികമായ നേട്ടത്തിനു വേണ്ടിയാണ് ഇതെല്ലാം ചെയ്തത് സ്വപ്ന സുരേഷ് പറയുന്നു.

web desk 3: