X
    Categories: keralaNews

എടപ്പാള്‍ സ്വദേശിയെ യുഎഇയില്‍ നിന്ന് നാടുകടത്താന്‍ കെ.ടി ജലീല്‍ യുഎഇ കോണ്‍സുലേറ്റിന്റെ സഹായം തേടിയെന്ന് സ്വപ്‌നയുടെ മൊഴി

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയില്‍ വീണ്ടും വെട്ടിലായി കെ.ടി ജലീല്‍. ദുബൈയില്‍ ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശിയെ യുഎഇയില്‍നിന്ന് നാടുകടത്താന്‍ മന്ത്രി യുഎഇ കോണ്‍സുലേറ്റിന്റെ സഹായം തേടി എന്നാണ് വെളിപ്പെടുത്തല്‍. ഫേസ്ബുക്കില്‍ തനിക്കെതിരെ പോസ്റ്റിട്ടതിനാണ് പ്രവാസി മലയാളിയോട് നാണംകെട്ട പ്രതികാര നടപടിക്ക് മന്ത്രി തുനിഞ്ഞിറങ്ങിയത്.

ദുബൈയില്‍ ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശി യാസറിനെ നാടുകടത്തി കേരളത്തിലെത്തിക്കാന്‍ സഹായം തേടിയെന്നാണ് സ്വപ്നയുടെ മൊഴി. കേന്ദ്ര സര്‍ക്കാറിനെ പോലും അറിയിക്കാതെ ഒരു ഇന്ത്യന്‍ പൗരനെതിരെ പ്രതികാര നടപടി സ്വീകരിക്കാന്‍ ജലീല്‍ ഒരുങ്ങിയെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തും.

കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജിന് നേതൃത്വം നല്‍കുന്ന യാസറിനെ അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് പൊലീസ് വേട്ടയാടിയെന്നും രണ്ടുതവണ വീട്ടില്‍ റെയിഡ് നടത്തിയെന്നും യാസറിന്റെ പിതാവ് എംകെഎം അലി പറഞ്ഞു. കോടതി ഉത്തരവോ കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അറിവോ ഇല്ലാതെയാണ് മന്ത്രി ജലീല്‍ ഈ ഇടപെടല്‍ നടത്തിയത്. അലാവുദ്ദീന്‍ എന്നൊരാള്‍ക്ക് കോണ്‍സുലേറ്റില്‍ ജോലി ലഭിക്കുന്നതിനും ജലീല്‍ ഇടപെട്ടതായി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: