Connect with us

kerala

എടപ്പാള്‍ സ്വദേശിയെ യുഎഇയില്‍ നിന്ന് നാടുകടത്താന്‍ കെ.ടി ജലീല്‍ യുഎഇ കോണ്‍സുലേറ്റിന്റെ സഹായം തേടിയെന്ന് സ്വപ്‌നയുടെ മൊഴി

കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജിന് നേതൃത്വം നല്‍കുന്ന യാസറിനെ അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് പൊലീസ് വേട്ടയാടിയെന്നും രണ്ടുതവണ വീട്ടില്‍ റെയിഡ് നടത്തിയെന്നും യാസറിന്റെ പിതാവ് എംകെഎം അലി പറഞ്ഞു.

Published

on

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയില്‍ വീണ്ടും വെട്ടിലായി കെ.ടി ജലീല്‍. ദുബൈയില്‍ ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശിയെ യുഎഇയില്‍നിന്ന് നാടുകടത്താന്‍ മന്ത്രി യുഎഇ കോണ്‍സുലേറ്റിന്റെ സഹായം തേടി എന്നാണ് വെളിപ്പെടുത്തല്‍. ഫേസ്ബുക്കില്‍ തനിക്കെതിരെ പോസ്റ്റിട്ടതിനാണ് പ്രവാസി മലയാളിയോട് നാണംകെട്ട പ്രതികാര നടപടിക്ക് മന്ത്രി തുനിഞ്ഞിറങ്ങിയത്.

ദുബൈയില്‍ ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശി യാസറിനെ നാടുകടത്തി കേരളത്തിലെത്തിക്കാന്‍ സഹായം തേടിയെന്നാണ് സ്വപ്നയുടെ മൊഴി. കേന്ദ്ര സര്‍ക്കാറിനെ പോലും അറിയിക്കാതെ ഒരു ഇന്ത്യന്‍ പൗരനെതിരെ പ്രതികാര നടപടി സ്വീകരിക്കാന്‍ ജലീല്‍ ഒരുങ്ങിയെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തും.

കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജിന് നേതൃത്വം നല്‍കുന്ന യാസറിനെ അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് പൊലീസ് വേട്ടയാടിയെന്നും രണ്ടുതവണ വീട്ടില്‍ റെയിഡ് നടത്തിയെന്നും യാസറിന്റെ പിതാവ് എംകെഎം അലി പറഞ്ഞു. കോടതി ഉത്തരവോ കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അറിവോ ഇല്ലാതെയാണ് മന്ത്രി ജലീല്‍ ഈ ഇടപെടല്‍ നടത്തിയത്. അലാവുദ്ദീന്‍ എന്നൊരാള്‍ക്ക് കോണ്‍സുലേറ്റില്‍ ജോലി ലഭിക്കുന്നതിനും ജലീല്‍ ഇടപെട്ടതായി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

 

crime

ഹോണ്‍ അടിച്ചതിനെ ചൊല്ലി തര്‍ക്കം; കുടുംബത്തിലെ 4 പേര്‍ക്ക് വെട്ടേറ്റു, അയല്‍വാസി കസ്റ്റഡിയില്‍

അയല്‍വാസിയായ അനൂപ് എന്നയാളാണ് ആക്രമണം നടത്തിയത്.

Published

on

കോലഞ്ചേരിയില്‍ അയല്‍വാസിയുടെ ആക്രമണത്തില് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു. പുത്തന്‍കുരിശ് കടയിരുപ്പില്‍ എഴുപ്രം മേപ്രത്ത് വീട്ടില്‍ പീറ്റര്‍, ഭാര്യ സാലി, മകള്‍ റോഷ്‌നി, മരുമകന്‍ ബേസില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാലിയുടെ നില ഗുരുതരമാണ്.

അയല്‍വാസിയായ അനൂപ് എന്നയാളാണ് ആക്രമണം നടത്തിയത്. ഹോണ്‍ അടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വൈകുന്നേരം മൂന്നു മണിയോടെ ഇവരുടെ വീട്ടില്‍ എത്തിയ അനൂപ്, വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. അനൂപിനെ പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം

8 ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. എട്ട്‌
ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

 സമയമാറ്റം ഇങ്ങനെ

1.എറണാകുളം -തിരുവനനന്തപുരം വഞ്ചിനാട് എക്സ്പ്രസ് രാവിലെ 05.05ന് പുറപ്പെടും
2.കൊല്ലം- ചെന്നൈ എഗ്മൂർ ട്രെയിൻ ഉച്ചയ്ക്ക് 02.50ന് പുറപ്പെടും
3.എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് 10.25ന് പുറപ്പെടും
4.ഷൊർണ്ണൂർ- കണ്ണൂർ മെമു വൈകിട്ട് 05.00ന് പുറപ്പെടും
5.ഷൊർണൂർ- എറണാകുളം മെമു പുലർച്ചെ 4.30ന് പുറപ്പെടും
6.എറണാകുളം- ആലപ്പുഴ മെമു 07.50ന് പുറപ്പെടും
7.എറണാകുളം- കായംകുളം മെമു വൈകിട്ട് 06.05ന് പുറപ്പെടും
8.കൊല്ലം- എറണാകുളം മെമു രാത്രി 09.05ന് പുറപ്പെടും
9.കൊല്ലം- കോട്ടയം മെമു ഉച്ച കഴിഞ്ഞ് 2.40ന് പുറപ്പെടും
10.കായംകുളം- എറണാകുളം മെമു ഉച്ചതിരിഞ്ഞ് 3.20ന് പുറപ്പെടും.

 ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്

 1.തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി രാത്രി 12.50ന് എത്തിച്ചേരും
2.എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് 10.00മണിക്ക് എത്തിച്ചേരും
3.ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് രാത്രി 12.30ന് എത്തിച്ചേരും
4.മംഗലൂരു- കോഴിക്കോട് എക്സ്പ്രസ് രാവിലെ 10.25ന് എത്തിച്ചേരും
5.ചെന്നൈ- കൊല്ലം അനന്തപുരം ട്രെയിൻ 11.15ന് എത്തിച്ചേരും
6.പൂണെ- കന്യാകുമാരി എക്സ്പ്രസ് 11.50ന് എത്തിച്ചേരും
7.മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് 04.45ന് എത്തിച്ചേരും
8.മംഗളൂരു- തിരുവനന്തപുരം ട്രെയിൻ രാവിലെ 09ന് എത്തിച്ചേരും
9.ബംഗളൂരു- കൊച്ചുവേളി എക്സ്പ്രസ് 9.55ന് എത്തിച്ചേരും
10.ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റർസിറ്റി 09.45ന് എത്തിച്ചേരും.

Continue Reading

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Trending