സിഡ്‌നി: ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ കനത്ത മഴയെത്തുടര്‍ന്ന് വന്‍ പ്രളയം. ‘നൂറ്റാണ്ടിലെ പ്രളയം’ എന്നു വിശേഷിപ്പിക്കപ്പെട്ട ദുരന്തത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

സിഡ്‌നിയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തുള്ളവരോട് രക്ഷപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഖലയില്‍ കൂടുതല്‍ അപകട സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സിഡ്‌നിക്ക് ആവശ്യമായ കുടിവെള്ളം നല്‍കിയിരുന്ന വാറഗാംബ അണക്കെട്ട് നിറഞ്ഞുകവിഞ്ഞതിനെ തുടര്‍ന്നാണ് പ്രളയത്തിലകപ്പെട്ടത്.