kerala

പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ വീട് സന്ദര്‍ശിച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

By webdesk14

March 20, 2024

എസ്.എഫ്.ഐ ആക്രമണത്തില്‍ മരണപ്പെട്ട പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്തിന്റെ വസതിയിലെത്തി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിലെത്തിയ അദ്ദേഹം സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും കുടുബാംഗങ്ങളോട് സംസാരിക്കുകയും ചെയ്തു.

കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറിയെങ്കിലും നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാവാത്തതിന്റെ ആശങ്ക കുടുംബം പങ്ക് വെച്ചു. സിദ്ധാര്‍ത്ഥിന് നീതി ഉറപ്പാകുന്നത് വരെ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ തങ്ങള്‍ ഉറപ്പു നല്‍കി.