X

ഇന്നറിയാം ആ രണ്ടാം സ്ഥാനക്കാരെ

ദുബായ് ലോകകപ്പ് ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനത്തിനായി പോരാട്ടം കടുക്കുന്നു. തുടർ വിജയങ്ങളുമായി ഇ ഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പാക്കിയപ്പോൾ രണ്ടാം സ്ഥാനത്ത് ആരായി രിക്കുമെന്നതാണ് വലിയ ചോദ്യം.

ദിപാവലി ദിനത്തിൽ നടന്ന മൽസരങ്ങ ളിൽ ഓസ്ട്രേലിയ എട്ട് വിക്കറ്റിന് ബംഗ്ലാദേശിനെയും ശ്രീലങ്ക 20 റൺസിന് വിൻഡിസിനെയും തകർത്തതോടെയാണ് കാര്യങ്ങൾ ആവേശകമാവുന്നത്.

നിലവിൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. പക്ഷേ റൺറേറ്റ് ആനുകൂല്യം ഓസീസിനാണ്. വിൻഡീസ്, ല ങ്ക എന്നിവർ പുറത്തായിക്കഴിഞ്ഞു. ഇന്ന് ഗ്രൂപ്പിൽ അവസാന മൽസരങ്ങളുണ്ട്. ആദ്യ മൽസരത്തിൽ ഓസ്ട്രേലിയ വിൻ ഡീസിനെയും രണ്ടാം മൽസരത്തിൽ ദക്ഷിണാഫ്രിക്ക ഇം ഗ്ലണ്ടിനെയും നേരിടുകയാണ്.നിലവിലെ സാഹചര്യങ്ങളാണെങ്കിൽ ഇംഗ്ലണ്ടിനൊപ്പം ഓസ്ട്രേലിയ കടന്നു കയറും. അതേ സമയം ദക്ഷിണാഫ്രിക്കക്ക് സെമി ബെർത്ത് നേടാൻ ഇംഗ്ലണ്ടിനെ വലിയ മാർജിനിൽ തോൽപ്പിച്ച് റൺറേറ്റിൽ ഓസ്ട്രേലിയക്കാരെ പിറകിലുമാക്കണം.

ചാമ്പ്യൻഷിപ്പിൽ ഇത് വരെ ഒരു ജയം പോലും സ്വന്തമാക്കാൻ കഴിയാതെ ത പിതടയുന്ന ബംഗ്ലാദേശിനെ തരിപ്പണമാക്കിയാണ് ഓസ്ട്രേലിയക്കാർ കരുത്ത് തെളിയിച്ചത്. ദുബായ് പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത കടുവകൾ കേവലം 73 റൺസാണ് നേടിയത്. ഓസ്ട്രേലിയക്കാർ ഏഴാം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് എട്ട് വിക്കറ്റ് വിജയം ആഘോഷമാക്കിയത്. വലിയ വിജയത്തോടെ കങ്കാരുപ്പടയുടെ റൺറേ റ്റും കുത്തനെ ഉയർന്നു. ശ്രീലകയാവട്ടെ അബുദാബിയിൽ കരുണയില്ലാത്ത ബാറ്റിംഗ് നടത്തിയാണ് വിൻഡീസിനെ ക ശക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 189 റൺസ് നേടി.മറുപടി ബാറ്റിംഗിൽ സൂപ്പർ താരങ്ങളുടെ വിൻഡീസ് 169 റൺസാണ് ആകെ നേടിയത്. ക്രിസ് ഗെയിൽ ഓപ്പണറായി തിരികെ വന്നുവെങ്കിലും അ ദ്ദേഹം ആദ്യ ഓവറിൽ തന്നെ പുറത്തായി. കൂറ്റനടിക്കാരെല്ലാം നിരാശപ്പെടുത്തിയ കാഴ് ച്ചയിൽ ക്യാപ്റ്റൻ കിരൺ പൊലാർഡിന് അക്കൗണ്ട് പോലും തുറക്കാനായില്ല. ആ റസലും വൻ നിരാശ സമ്മാനി ച്ചപ്പോൾ നിക്കോളാസ് പുരാ നും ഷിംറോൺ ഹെത്തിമറുംമാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്.

ഗ്രൂപ്പ് ഒന്നിൽ നിലവിൽ സെമി ഉറപ്പാക്കിയവർ ഇംഗ്ലണ്ട് മാത്രമാണ്. നാല് മൽസര ങ്ങളും ജയിച്ച് അവർ എട്ട് പോയന്റിൽ നിൽക്കുമ്പോൾ മെച്ചപ്പെട്ട റൺശരാശരിയാണ് ഓസ്ട്രേലിയൻ പ്രതീക്ഷ. നാല് കളികളിൽ നിന്ന് അ വർക്ക് ആറ് പോയിട്ടുണ്ട്. ദ ക്ഷിണാഫ്രിക്കക്കും നാല് മൽസരങ്ങളിൽ നിന്ന് ആറ് പോയിട്ടുണ്ട്.

ശ്രീലങ്കക്കാർ അവരുടെ അഞ്ച് മൽസരങ്ങളും പൂർത്തിയാക്കി നാല് പോയിന്റു മായി പുറത്തായി. നാല് ക ളികളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള നിലവിലെ ചാമ്പ്യന്മാരായ വിൻഡീസും പുറത്തായി. ഒരു കളി പോലും ജയിക്കാത്ത ബംഗദേശിനും ഇടമില്ല.





web desk 3: