X
    Categories: MoreViews

മധ്യപ്രദേശ് മുഖ്യമന്ത്രിയ്‌ക്കെതിരെ ക്രിമിനല്‍കേസെടുക്കണം; ആം ആദ്മി

ഭോപാല്‍: സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച മധ്യപ്രദേശ് മുഖ്യമന്ത്രിയ്‌ക്കെതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ചത് വിവാദമായിരുന്നു. ആം ആദ്മി പാര്‍ട്ടി ഓര്‍ഗനൈസിങ് സെക്രട്ടറി പങ്കജ് സിങും പ്രവര്‍ത്തകരും എംപി നഗര്‍ പൊലീസ് സ്‌റ്റേഷനിലെത്തി മുഖ്യമന്ത്രിയ്‌ക്കെതിരെ പരാതി നല്‍കി. ദാര്‍ ജില്ലയിലെ ശാരദാപൂര് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത് ക്രിമിനല്‍കുറ്റമാണ്. സംഭവം സാധൂകരിക്കുന്ന സിഡി, പത്രവാര്‍ത്തകള്‍ എന്നിവ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ചൗഹാന്‍ ഒരു കൈകൊണ്ടു നിയമം സംരക്ഷിക്കുകയും മറുകൈയ്യാല്‍ അതു ലംഘിക്കുകയുമാണ്. ആം ആദ്മി നേതാക്കള്‍ ആരോപിച്ചു. പബ്ലിക് സര്‍വന്റിനെ മര്‍ദ്ദിക്കുന്നത് ക്രിമിനല്‍ കുറ്റകരമാണ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തുകയാണ് ഇതുവഴി ചെയ്യുന്നതെന്നും കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേതി ട്വീറ്റ് ചെയ്തു.
ഈ മാസം 14ന് ദാറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതായാണ് ആരോപണം. സംഭവം ചിലര്‍ മൊബൈലില്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

chandrika: