ഗില്ലി, കുരുവി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ തമിഴ് നടന്‍ മാരന്‍ (48) കോവിഡ് ബാധിച്ചു മരിച്ചു. രണ്ട് ദിവസം മുമ്പാണ് കോവിഡ് ബാധിതനായ മാരനെ ചെങ്ങല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്.

തമിഴ് ചിത്രങ്ങളില്‍ സപ്പോര്‍ട്ടിംഗ് റോളുകളിലൂടെയാണ് മാരന്‍ ശ്രദ്ധ നേടുന്നത്. ചെങ്ങല്‍പേട്ട് നാത്തം സ്വദേശിയാണ്.