ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് 2.44 കോടി വില വരുന്ന 87 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഹോണ്ട സിറ്റി കാറിന്റെ സീറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പുതുവത്സര ദിനത്തില്‍ പൊലീസ് നടത്തിയ പെട്രോളിങിനിടെ എന്‍മനംകോണ്ടത്തെ ഉചിപുളി ഗേറ്റിനടുത്തു നിന്നാണ് പൊലീസ് കാര്‍ പരിശോധിച്ചത്. ശ്രീലങ്കയില്‍ നിന്ന് മീന്‍പിടിത്ത ബോട്ടു വഴി കൊണ്ടുവരുന്ന സ്വര്‍ണമാണിതെന്ന് ഡ്രൈവര്‍ മുജീബുറഹ്്മാന്‍ പൊലീസിനോട് പറഞ്ഞു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആരാണ് ലങ്കയില്‍ നിന്ന് സ്വര്‍ണം അയച്ചത്, തമിഴ്‌നാട്ടില്‍ ആര്‍ക്കു വേണ്ടിയാണ് സ്വര്‍ണം എത്തിയത് എന്നതിനെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.