X

സജി ചെറിയാനെ മന്ത്രിയാക്കുന്നത് ഭരണഘടനയെ വീണ്ടും അവഹേളിക്കുന്നതിന് തുല്യം; വിഡി സതീശന്‍

തിരുവനന്തപുരം: മജസ്‌ട്രേറ്റ് കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനിയിലിരിക്കുന്ന കേസില്‍ അന്തിമ വിധിക്ക് കാത്തിരിക്കാതെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സജി ചെറിയാനെ മന്ത്രിയാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കുമെന്ന് പ്രതിപക്ഷം രണ്ട് ദിവസം മുന്‍പെ പറഞ്ഞതാണെന്നും അദേഹം കുട്ടിച്ചേര്‍ത്തു.

സര്‍വകലാശാല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ചാണ് നിയമവിരുദ്ധമായതെല്ലാം ചെയ്തത്. ഇടയ്ക്ക് ഇരുവരും പോരടിക്കുന്നത് പോലെ കാണിക്കും. പക്ഷെ ഇരുവര്‍ക്കും ഇടയിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരുണ്ട്. കേരളത്തിലെ ബി.ജെ.പിയുടെ പ്രധാന നേതാക്കളാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിയാമെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ ഒഴിയരുതെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ കത്തെഴുതിയ ആളാണ് മുഖ്യമന്ത്രി. എന്നിട്ടാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടു വന്നെന്ന് പറയുന്നത്. പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പങ്കിട്ടു.

webdesk13: