ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായ പുതിയ ചിത്രം ടീം ഫൈവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റൊമാന്റിക് ഹീറോയായാണ് ശ്രീശാന്ത് ബിഗ് സ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയാണ് ചിത്രത്തിലെ നായിക.

team-5imagemoviepagebanner156

സൈലബസ് ആന്റ് റെഡ് കാര്‍പ്പെറ്റിന്റെ ബാനറില്‍ രാജ് സക്കറിയാസാണ് ചിത്രം നിര്‍മിക്കുന്നത്. സുരേഷ് ഗോവിന്ദാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. അഞ്ച് ബൈക്ക് അഭ്യാസികളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

images

ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ അഖില്‍ എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. ബാബു ആന്റണി, പേളി മണി, അഷ്‌കര്‍ അലി, രാജീവ് രംഗന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ഗോപീസുന്ദറാണ് ടീം ഫൈവിന് സംഗീതമൊരുക്കിയത്.

Watch Video: