2011 ല്‍ സ്വന്തം കിഡ്‌നി വിറ്റ് പണമുണ്ടാക്കി പുത്തന്‍ ആപ്പിള്‍ ഫോണ്‍ സ്വന്തമാക്കിയ യുവാവിനെ ആരും മറന്നുകാണില്ല. 25 വയസ്സുള്ള ചൈനീസ് യുവാവായ വാങ് ഷാങ്ക്ഗു ആയിരുന്നു അത്. അന്ന് 17 വയസ്സുമാത്രമുണ്ടായിരുന്ന വാങ് ഷാങ്ക്ഗു കിഡ്‌നി വിറ്റ് പണമുണ്ടാക്കാന്‍ അനധികൃത അവയവ റാക്കറ്റുമായി ബന്ധപ്പെട്ടു. ഓണ്‍ലൈന്‍ ചാറ്റ് റൂമില്‍ വാങ് ഷാങ്ക്ഗു പരിചയപ്പെട്ട വ്യക്തിയാണ് കിഡ്‌നി വിറ്റാല്‍ 20,000 യുവാന്‍ (ഏകദേശം 3000 ഡോളര്‍) ലഭിക്കും എന്ന് പറഞ്ഞത്. പുത്തന്‍ ഐഫോണ്‍ വാങ്ങാന്‍ വഴി തേടി അലഞ്ഞിരുന്ന വാങ് ഷാങ്ക്ഗു 3,273 ഡോളറിന് തന്റെ കിഡ്‌നി വില്‍ക്കാന്‍ തീരുമാനിച്ചു.

സെന്‍ട്രല്‍ ഹുനാന്‍ പ്രൊവിന്‍സില്‍ അനധികൃതമായി നടത്തിയ ശസ്ത്രക്രിയയിലൂടെ വാങ് ഷാങ്ക്ഗുവിന്റെ വലത് കിഡ്‌നി നീക്കം ചെയ്തു. കിട്ടിയ പണം കൊണ്ട് ഐഫോണ്‍ 4, ഐപാഡ് 2 എന്നീ ഡിവൈസുകള്‍ വാങ് ഷാങ്ക്ഗു വാങ്ങുകയും ചെയ്തു. പക്ഷെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.

ശസ്ത്രക്രീയ കഴിഞ്ഞു ഇപ്പോള്‍ ഒമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഡയാലിസിസ് മെഷീനോടൊപ്പമാണ് ഇപ്പോള്‍ ജീവിതം. റെനാള്‍ ഡിഫിഷെന്‍സി ബാധിച്ച വാങ് ഷാങ്ക്ഗുവിന്റെ ഇനിയുള്ള ജീവിതം ബെഡില്‍ ആയിപോകാനുള്ള സാധ്യത ഏറെയാണ്. ശസ്ത്രക്രീയ കഴിഞ്ഞു മാസങ്ങള്‍ക്കകം ഇന്‍ഫെക്ഷനുണ്ടാകുകയും ഒടുവില്‍ ഏക കിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ചതുമാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇപ്പോള്‍ ദിവസവും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലേക്ക് വാങ് ഷാങ്ക്ഗു എത്തി. ഓര്‍ക്കണം ഇപ്പോള്‍ 25 വയസ്സ് മാത്രമേ വാങ് ഷാങ്ക്ഗുവിനുള്ളൂ.

17 വയസുള്ളപ്പോള്‍ മാതാപിതാക്കളുടെ അറിവോ സമ്മതമോ വാങ്ങാതെയാണ് വാങ് ഷാങ്ക്ഗു അനധികൃത ശസ്ത്രക്രീയ നടത്തിയത് എന്ന് ചൈനീസ് മാധ്യമമായ ദി വൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാങ് ഷാങ്ക്ഗു പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മയാണ് ഒടുവില്‍ സത്യം പറയിപ്പിച്ചത്. അനധികൃത അവയവ കച്ചവടത്തിന് ഒടുവില്‍ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു എന്ന് എന്‍ പി ആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.