X

ജമ്മുകശ്മീരിലെ രജൗരിയില്‍ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ 5 ജവാന്മാര്‍ക്ക് വീരമൃത്യു. രജൗരി ജില്ലയിലെ കാണ്ടി മേഖലയിലെ ഭീകരരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടത്. കാടിനകത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മുകശ്മീര്‍ പൊലീസും തിരച്ചില്‍ നടത്തുകയായിരുന്നു.

ഇതിനിടെ ഭീകരര്‍ സ്‌ഫോടക വസ്തുക്കള്‍ സൈന്യത്തിന് നേര്‍ക്ക് എറിഞ്ഞു. സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് 2 സൈനികര്‍ സംഭവസ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റവരെ ഉദംപൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഈ മാസം 20ന് അഞ്ച് സൈനികരെയെങ്കിലും കൊല്ലപ്പെട്ട സൈനിക ട്രക്കിന് നേരെയുണ്ടായ ആക്രമണത്തിലെ അതേ ഗ്രൂപ്പില്‍പ്പെട്ടവരാണ് ഈ ആക്രമണത്തിന് പിന്നിലെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

webdesk14: