തിരുവനന്തപുരം: തമ്പാനൂരില്‍ വലിയശാലക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകളും മരിച്ചു. റസ്സല്‍പ്പുരം സ്വദേശി സാംജി കുമാര്‍ (45), മകള്‍ ധന്യ (15) എന്നിവരാണ് മരിച്ചത്. എതിര്‍ ദിശയില്‍ നിന്നുവന്ന ബൈക്ക് ടിപ്പര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം മെഡിക്കല്‍കോളേജ് ആസ്പത്രിയിലെത്തിച്ചു.