Connect with us

kerala

ദൈവത്തിന് നന്ദി, വിധിയില്‍ വലിയ ആശ്വാസമില്ലെന്ന് സിദ്ദിഖിന്റെ മകന്‍ ഷഹീൻ

പ്രതികരിക്കാൻ പരിമിതകളുണ്ട്, വക്കീലുമായി സംസാരിച്ചിട്ട് കൂടുതൽ കാര്യങ്ങൾ പറയുമെന്നും ഷഹീൻ പറഞ്ഞു

Published

on

സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിച്ചു മകൻ ഷഹീൻ സിദ്ദിഖ്. പടച്ചവൻ പ്രാർഥന കേട്ടെന്നായിരുന്നു ഷഹീൻ സിദ്ദിഖ് പറഞ്ഞത്. എന്നാൽ കോടതി തീരുമാനം വലിയ ആശ്വാസം നൽകുന്നതല്ലെന്നും ഷഹീൻ മാധ്യമങ്ങളോട് പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ സംസാരിക്കാനാകില്ല. പ്രതികരിക്കാൻ പരിമിതകളുണ്ട്. വക്കീലുമായി സംസാരിച്ചിട്ട് കൂടുതൽ കാര്യങ്ങൾ പറയുമെന്നും ഷഹീൻ പറഞ്ഞു.

നടിയുടെ പീഡന പരാതിയിൽ സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി തടഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണമെന്നു കോടതി നിർദേശിച്ചു. 8 വർഷത്തിനുശേഷമാണ് നടി സിദ്ദിഖിനെതിരെ പൊലീസിൽ പരാതി നൽകിയതെന്നു സിദ്ദിഖിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സമൂഹമാധ്യമത്തിലൂടെ ഇക്കാലയളവിൽ നടി നിരന്തരം സിദ്ദിഖിനെതിരെ പരാതി പറഞ്ഞിരുന്നതായി നടിയുടെ അഭിഭാഷക വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രികയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അജ്മലിന് ജാമ്യം

പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ്  പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

Published

on

കൊല്ലം മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ്  പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

എന്നാൽ കേസിൽ മനഃപൂർവമുള്ള നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. കേസിലെ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.

2024 സെപ്റ്റംബർ15നാണ് അജ്മലും ശ്രീക്കുട്ടിയും സഞ്ചരിച്ച  കാറിടിച്ച് കുഞ്ഞുമോൾ മരിച്ചത്. മദ്യലഹരിയിൽ കാറോടിച്ച അജ്മൽ വീട്ടമ്മയെ മനപൂർവം കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പ്രേരണ കുറ്റമാണ് ഡോ. ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരുന്നത്.

Continue Reading

kerala

യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി ആയി തിരെഞ്ഞെടുത്ത ആല്‍വിന്‍ ജോര്‍ജ് നിരവധി തട്ടിപ്പുകേസിലെ പ്രതിയെന്ന് കണ്ടെത്തല്‍

പ്രവാസിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തു, ഇത് കൂടാതെ നിരവധി ആളുകളില്‍നിന്ന് ഇത്തരത്തില്‍ ഇയാള്‍ പല തട്ടിപ്പുകള്‍ നടത്തിയതായി കേസുകള്‍ ഉണ്ടെന്ന് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Published

on

കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി ആയി തിരെഞ്ഞെടുത്ത ആല്‍വിന്‍ ജോര്‍ജ് നിരവധി തട്ടിപ്പുകേസിലെ പ്രതിയാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രവാസിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തു, ഇത് കൂടാതെ നിരവധി ആളുകളില്‍നിന്ന് ഇത്തരത്തില്‍ ഇയാള്‍ പല തട്ടിപ്പുകള്‍ നടത്തിയതായി കേസുകള്‍ ഉണ്ടെന്ന് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ആല്‍വിനെതിരെ സംസ്ഥാനത്ത് വിവിധ കോടതികളില്‍ ഇത്തരത്തില്‍ തട്ടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുണ്ട്. ഇതിനിടയിലാണ് ഇയാളെ കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന സംസ്ഥാന ക്യാമ്പില്‍ വെച്ച് യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

ഇയാളുടെ ഉടമസ്ഥതയിലുള്ള വി.എസ്.ടി മൊബിലിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി സംസ്ഥാനത്തിനകത്തും പുറത്തും വലിയ തോതില്‍ തട്ടിപ്പു നടത്തിയിട്ടുണ്ട് എന്ന് ആരോപണമുണ്ട്. സ്റ്റാര്‍ട്ടപ്പ് കമ്പനിയെന്ന ആനുകൂല്യം ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി യുടെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സബ് കോണ്‍ട്രാക്ടുകള്‍ നേടി അതുപയോഗിച്ചു വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു വഞ്ചിക്കുകയാണ് ഇയാളുടെ രീതി.

എന്നാല്‍ ഈ തുകയെല്ലാം ബിനാമി പേരുകളില്‍ ഭൂമിയും, വാഹനങ്ങളും, പെട്രോള്‍ പമ്പ് മൊക്കെ വാങ്ങുവാന്‍ ഉപയോഗിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയ കേസിലെ പ്രതിയായ ആല്‍വിന്‍ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയിലെ ചിലരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയെന്നും ആരോപണമുണ്ട്.

അതേസമയം ഇയാള്‍ക്ക് കേരള കോണ്‍ഗ്രസ് എം ന്റെ യുവജന സംഘടനകളില്‍ ഒന്നുംതന്നെ പ്രവര്‍ത്തിച്ച് പരിചയമില്ലെന്നും, ഈ പദവിയിലേക്ക് ആല്‍വിന്റെ പേര് നോമിനേറ്റ് ചെയ്തതിന് പിന്നില്‍ സംസ്ഥാന പ്രസിഡന്റിന് വ്യക്തിപരമായ ചില താല്പര്യങ്ങള്‍ ഉണ്ടെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആളുകള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.

Continue Reading

kerala

വഖഫ് ഭൂമി കൈയേറ്റം: ആക്ട് ഭേദഗതിക്ക് മുമ്പുള്ള പരാതികളിൽ പ്രോസിക്യൂഷൻ നിലനിൽക്കില്ല -ഹൈക്കോടതി

കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.

Published

on

വഖഫ് ഭൂമി കൈവശംവെച്ചതിനെതിരെ എടുത്തിരുന്ന ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട്, മേരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റർ എന്നിവർക്കെതിരായ കേസാണ് റദ്ദാക്കിയത്.

കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. വഖഫ് ബോർഡിന്റെ പരാതിയിലായിരുന്നു പോസ്റ്റൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്.

കോഴിക്കോട് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പോസ്റ്റ് ഓഫീസ് കരാറുണ്ടാക്കിയിരുന്നു. ഇത് പുതുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കരാർ പാലിക്കപ്പെടുന്നില്ലെന്നും ഭൂമി തിരികെ ലഭിക്കുന്നില്ലെന്നുമുള്ള പരാതി വഖഫ് ട്രൈബ്യൂണലിലെത്തി. തുടർന്നാണ് കേസ് ക്രിമിനൽ നടപടിക്രമങ്ങളിലേക്ക് നീങ്ങിയത്.

ഇതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭൂമി കൈവശംവെക്കുന്നത് കുറ്റകരമാക്കുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്.

Continue Reading

Trending