X

സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ മയ്യത്ത് അല്‍റാസില്‍ ഖബറടക്കും

അഷ്റഫ് വേങ്ങാട്ട്

റിയാദ് : സഊദിയില്‍ അല്‍ ഖസീമിനടുത്ത അല്‍ റാസിന് സമീപം വെള്ളിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലപ്പുറം സ്വദേശികളുടെ മയ്യത്ത് അല്‍ റാസില്‍ തന്നെ ഖബറടക്കും . മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശോല ഇഖ്ബാല്‍ (44) , മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ടില്‍ ഹുസ്സൈന്‍ (29) എന്നിവരാണ് മരിച്ചത്. റിയാദില്‍ നിന്ന് 431 കിലോമീറ്ററും അല്‍ റാസില്‍ നിന്ന് 30 കിലോമീറ്ററും അകലെയുള്ള നബ്ഹാനിയയില്‍ വെച്ച് ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടടുത്താണ് ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് എച്ച് വണ്‍ വാന്‍ ആണ് അപകടത്തില്‍ പെട്ടത്. അപകട കാരണം വ്യക്തമല്ല.

വ്യാഴാഴ്ച്ച രാത്രി ഹുറൈമലയില്‍ നിന്ന് മദീന സിയാറത്തിന് പുറപ്പെട്ടതായിരുന്നു ഹുസ്സൈന്‍ ഉള്‍പ്പടെ മൂന്ന് സഹോദരങ്ങളുടെ കുടുംബങ്ങളും സഹോദരി ഭര്‍ത്താവായ ഇഖ്ബാലും. ഡ്രൈവറുമുള്‍പ്പടെ 13 പേരാണ് വാനില്‍ ഉണ്ടായിരുന്നത് . ഹുസൈനോടൊപ്പം സഹോദരങ്ങളായ അബ്ദുല്‍ മജീദ്, ഭാര്യ ഫാത്തിമ സുഹറ , മുസ്തഫ , ഭാര്യ ഹബീബ എന്നിവരും ഹുസൈന്റെ ഭാര്യ ഫസീല , അഞ്ചു കുട്ടികള്‍ , വാനിന്റെ ഡ്രൈവര്‍ ഇടുക്കി സ്വദേശി എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരില്‍ അബ്ദുല്‍ മജീദ് , ഭാര്യ ഫാത്തിമ സുഹറ , മുസ്തഫയുടെ ഭാര്യ ഹബീബ എന്നിവരും കുട്ടികളും ആശുപത്രിയില്‍ ചികിത്സ തേടി പിന്നീട് ഡിസ്ചാര്‍ജ് ആയി.

മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ടില്‍ ഉമ്മറിന്റെയും കദീജയുടെയും മകനാണ് മരിച്ച ഹുസ്സൈന്‍. ഹുറൈമലയില്‍ തന്നെയുള്ള സഹോദരങ്ങളായ അബ്ദുല്‍ മജീദ്, മുസ്തഫ എന്നിവരാണ് ഹുസൈന്റെ സഹോദരന്മാര്‍. ഫസീലയാണ് ഭാര്യ.മരിച്ച ഇഖ്ബാലിന്റെ പിതാവ് ചെറുശോല അബൂബക്കറും മാതാവ് കുഞ്ഞാച്ചുവുമാണ്. ഭാര്യ മാരിയത്ത് വെള്ളേകാട്ടില്‍ വള്ളികാപറ്റ. മക്കള്‍ ഫാത്തിമ മിന്ഹ (11)മുഹമ്മദ് ഫൈജാന്‍. മുഹമ്മദ് സ്വഫ് വാന്‍. സഹോദരന്‍ങ്ങള്‍ ആയിഷ പാങ്. പാത്തുമ്മ വെള്ളില, സുബൈദ കാച്ചിനിക്കാട്, അലവികുട്ടി. ഡിസ്‌കവര്‍ ടയര്‍ പഞ്ചര്‍ കടുങ്ങൂത്. ഉമ്മര്‍ കത്താബ് ഓട്ടോ.

അപകടത്തില്‍ പെട്ടവര്‍ക്ക് അടിയന്തര സഹായങ്ങളുമായി അല്‍റാസ് കെഎംസിസി നേതാക്കളായ ഷുഹൈബ് , യാക്കൂബ് , മഹ്ദി, റിയാസ്, ജംഷിര്‍ മങ്കട (ഉനൈസ), സിദ്ദീഖ് തുവൂര്‍, (റിയാദ്) അനീസ് ചുഴലി, ബഷീര്‍ വെള്ളില (ബുറൈദ) എന്നിവരും നാട്ടുകാരും രംഗത്തുണ്ട്

web desk 3: