Connect with us

crime

ഫുഡ് സേഫ്റ്റി ഓഫീസര്‍ ചമഞ്ഞെത്തി ഹോട്ടലില്‍ പരിശോധന, പണവും വാങ്ങി ഭക്ഷണവും കഴിച്ചു; 47കാരന്‍ പിടിയില്‍

ഇടപ്പള്ളി ടോള്‍ ജങ്ഷനടുത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ടാക്‌സി കാറില്‍ എത്തിയ ഇയാള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ആണെന്നു പറഞ്ഞ് ഹോട്ടലിലെ പാചകമുറിയും ഭക്ഷണവും മറ്റും പരിശോധിച്ചു.

Published

on

ഫുഡ് സേഫ്റ്റി ഓഫീസര്‍ ചമഞ്ഞ് കടകളില്‍നിന്ന് പണം പിരിച്ച കൊല്ലം പത്തനാപുരം പാതരിക്കല്‍ ഇടത്തറ തച്ചന്‍കോട് പുത്തന്‍വീട്ടില്‍ താമസിച്ചുവരുന്ന പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി മനു മുഹരാജ് (47) കളമശ്ശേരി പോലീസിന്റെ പിടിയിലായി. ഇടപ്പള്ളി ടോള്‍ ജങ്ഷനടുത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ടാക്‌സി കാറില്‍ എത്തിയ ഇയാള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ആണെന്നു പറഞ്ഞ് ഹോട്ടലിലെ പാചകമുറിയും ഭക്ഷണവും മറ്റും പരിശോധിച്ചു.

പാചകമുറിയുടെ അവസ്ഥ മോശമാണെന്നും ഈ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് കട പൂട്ടിക്കുമെന്നും പറഞ്ഞ് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി. ഹോട്ടലുടമയോട് പണം തന്നാല്‍ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് പറഞ്ഞു. ഭയന്ന ഹോട്ടലുകാര്‍ പണം കൊടുത്തു. പണം കൈപ്പറ്റിയ ശേഷം ഭക്ഷണവും കഴിച്ചാണ് ഇയാള്‍ സ്ഥലംവിട്ടത്. പിന്നീട് ഒരു ബേക്കറിയില്‍ എത്തി അവിടെയും സേഫ്റ്റി ഓഫീസര്‍ ചമഞ്ഞുള്ള നാടകം അരങ്ങേറി.

ഇയാള്‍ വന്ന ടാക്‌സിയുടെ പണം കൊടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബേക്കറി ജീവനക്കാരന്‍ ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടുകയും കള്ളി വെളിച്ചത്താകുമെന്നു കണ്ട് ഇയാള്‍ കാറില്‍ ഓടിക്കയറി രക്ഷപ്പെടുകയുമായിരുന്നു. തട്ടിപ്പിനിരയായ ഹോട്ടലുടമയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പോലീസ് ഇയാളെ പത്തനാപുരത്തു വെച്ച് പിടികൂടുകയായിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി സമ്മതിച്ചു. യുവതിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിലും കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

crime

കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

Published

on

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

crime

എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബംഗാളിൽ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു

ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

Published

on

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബൻകുറ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തിൽ പത്രസയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലാലു പ്രസാദ് ലോഹർ എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയെ യുവാവ് ആളൊാഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നാണ് നാട്ടുകാർ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ മൊഴി. തുടര്‍ന്ന് കുട്ടിയെ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്നത് രണ്ട് ഗ്രാമവാസികളുടെ ശ്രദ്ധയിൽ പെട്ടു. ഗ്രാമവാസികൾ ഗ്രാമത്തിലെ മറ്റ് താമസക്കാരെ വിവരമറിയിക്കുകയായിരുന്നു.

പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. ഗ്രാമവാസികളുടെ ചോദ്യം ചെയ്യലിൽ, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി യുവാവ് സമ്മതിച്ചു. ഇതിനെത്തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ലാലുവിനെ കൂട്ടമായി ചേര്‍ന്ന് മര്‍ദിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് രണ്ടു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Continue Reading

crime

തിരുവനന്തപുരം പഞ്ചാവുഴിയിൽ യുവതിയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം; രണ്ട് പേർ കസ്റ്റഡിയിൽ

Published

on

തിരുവനന്തപുരം: തിരുവനന്തപുരം പനച്ചുമൂട് നിന്ന് 48 കാരിയെ കാണാതായ സംഭവത്തിൽ കൊലപാതകമെന്ന സംശയത്തെത്തുടർന്ന് അയൽവാസിയെ പോലീസ് ചോദ്യം ചെയ്യുന്നു.വിനോദ് കൊന്നു കുഴിച്ചുമൂടിയെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് വെള്ളറട പൊലീസിന്റെ നടപടി. പ്രിയംവദയും വിനോദും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നവെന്ന് പൊലീസ് പറഞ്ഞു.

രണ്ടു ദിവസം മുമ്പാണ് പ്രിയംവദയെ കാണാതായത്. ഇതിനെത്തുടർന്ന് പ്രിയംവദയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.

Continue Reading

Trending