X

ഹലാലിന്റെ സംഘി രാഷ്ട്രീയം

എഞ്ചിനീയര്‍ പി. മമ്മത് കോയ

ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കഴിഞ്ഞു ഹിന്ദുത്വ തീവ്ര വാദികള്‍ മറ്റൊരു വിവാദവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഹലാല്‍ ഭക്ഷണ മാണ് പുതിയത്. എന്ത് കൊണ്ടോ ഹലാല്‍ ജിഹാദ് എന്നു പറഞ്ഞിട്ടില്ല. എന്താണ് ‘ഹലാല്‍ ‘ എന്നൊ ആ വാക്കിന്റെ അര്‍ത്ഥവും ആശയവു മെന്താണെന്നോ അറിയാത്തത് കൊണ്ടാണ് ഈ പ്രചരണം എന്ന് വിശ്വസിക്കാന്‍ കഴിയില്ല. കാരണം ഇത്തരം അനേകം വിവാദങ്ങള്‍ സംസ്ഥാനത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തില്‍ ഒരു സങ്കോചവുമില്ലാതെ പ്രചരിപ്പിക്കുന്ന സംഘ്പരിവാര്‍ ക്രിമിനലുകളാണ് ഇതിന് പിന്നില്‍ എന്നത് തന്നെ….! ലൗ ജിഹാദും അതിന്റെ പ്രചരണവും പരിസമാപ്തിയും കേരളം കണ്ടതാണ്. സംഘികള്‍ ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ അതിനെതിരെ നിയമം പോലുമുണ്ടാക്കി. അവസാനം അങ്ങിനെയൊരു ജിഹാദും ഇന്ത്യയില്‍ തന്നെയില്ല എന്ന് കോടതി പ്രഖ്യാപിച്ചു. പിന്നീട് സിറിയയില്‍ ആട് മേയ്ക്കുവാനും ഐ.എസ്.ഐ.എസിലേക്കും കേരളത്തില്‍ നിന്ന് റിക്രൂട്ടുമെന്റ് നടത്തുന്നു എന്ന പ്രചരണമായി..!ഒറ്റപ്പെട്ട ഏതോ സംഭവങ്ങളെ സാമാന്യവല്‍ക്കരിച്ചു പ്രചണ്ടമായ പ്രചരണം സംഘികളും അര്‍ദ്ധ സംഘികളും നടത്തി. പക്ഷെ സാധൂകരിക്കത്തക്ക ഒരു തെളിവും ലഭിക്കുകയുണ്ടായില്ല.

മാര്‍ക്ക് ജിഹാദിന്റെയും റിക്രൂട്ട്‌മെന്റ് ജിഹാദിന്റെയും ആരോപണം പക്ഷെ സംഘികളായിരുന്നില്ല തുടങ്ങിയത്, അര്‍ദ്ധ സംഖികളായിരുന്നു. കേരളത്തിലെ പുരോഗമന പ്രസ്ഥാനമെന്ന് സ്വയം അവകാശ പ്പെടുന്ന രാഷ്ട്രീയ കക്ഷിയുടെ ഉത്തരവാദപ്പെട്ട നേതാക്കളായിരുന്നു. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റം കണ്ട് വിറളി പൂണ്ട ആ വയോധിക നേതാവ് ജില്ലയിലെ കുട്ടികള്‍ കോപ്പിയടിച്ചാണ് ഉന്നതവിജയം നേടുന്നത് എന്ന് പ്രസംഗിച്ചു. തുടര്‍ വര്‍ഷങ്ങളിലും ഒന്നിനൊന്നു മെച്ചപ്പെട്ട റിസള്‍ട്ടുണ്ടാക്കി മലപ്പുറം കുട്ടികള്‍ അദ്ദേഹത്തിന്ന് മറുപടി കൊടുത്തു. പ്രശസ്ഥ ഗൈഡന്‍സ് സെന്ററായ സിജിയും മുക്കത്തെ ഇസ്‌ലാഹിയ ഹയര്‍ സെക്കന്ററി സ്‌കൂളും ശാന്തപുരം കോളജുമൊക്കെ റിക്രൂട്ടിങ്ങ് കേന്ദ്രങ്ങളാണ് എന്നാണ് ഒരു മുന്‍ എം.എല്‍ .എയും എംപിയുമായ നേതാവ് പാര്‍ട്ടിക്കാര്‍ക്ക് ക്ലാസെടുത്തത്. മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ ജനസംഖ്യ പെരുപ്പവും മുല്ലമുക്രി ശമ്പള വിവാദവും തുടങ്ങിയത് പോലെ തന്നെ കെട്ടടങ്ങി.

ഇതുപോലെ ‘ഹലാല്‍ ഭക്ഷണ’വിവാദ മാണ് ഇപ്പോള്‍ സംഘ പരിവാര്‍ ഏറ്റെടുത്തു ദുഷ്പ്രചരണം നടത്തുന്നത്. ഹലാല്‍ എന്നതു ശുദ്ധവും ഹൈജീനിക്കായതുമായ ഭക്ഷണങ്ങള്‍ക്ക് അന്തര്‍ദേശീയതലത്തില്‍ നല്‍കുന്ന ഗുണമേന്‍മ സാക്ഷ്യ പത്രമാണ്. വിശ്വാസികളായ മുസ്‌ലിംകള്‍ക്ക് ഹലാല്‍ എന്നത് കേവലം ഭക്ഷണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഹലാലും(അനുവദനീയം) ഹറാമും (നിഷിദ്ധം) അവരുടെ ജീവിത വിശുദ്ധിയുടെ നിലവാര മാനദണ്ഡമാണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും ഇവ ബന്ധപ്പെട്ടു കിടക്കുന്നതാണ്.അവിഹിത മാര്‍ഗത്തിലുണ്ടാക്കുന്ന സമ്പത്തും അന്യരെ ചൂഷണം ചെയ്തും വഞ്ചിച്ചുമുണ്ടാക്കുന്ന സ്വത്തുക്കളും പലിശയും കളവു മുതലും മുസ്‌ലിമിന് ഹറാ(നിഷിദ്ധ)മാണ്. ചത്തതും രോഗാതുരമായ മൃഗങ്ങളുടെ മാംസവും കേടു വന്നതും ആരോഗ്യത്തിന് ഹാനികരവുമായ ഭക്ഷണവും ഈ ഗണത്തില്‍ പെടുന്നവയാണ്.

‘ഇവയൊക്കെ നല്ലതാണ്’ ആരോഗ്യത്തിന്നു ഗുണ പ്രദമാണ് എന്ന് ആര്‍ക്കെങ്കിലും അഭിപ്രായ മുണ്ടാകുമെന്ന് തോന്നുന്നില്ല. പിന്നെ എന്തിനാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്..? കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനും ധ്രുവീകരണത്തിന്റെ വിത്തു പാകാനും അതിലൂടെ രാഷ്ട്രീയാധികാരം കരഗതമാക്കുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിനു പിന്നില്‍..! ശബരിമലയിലെ അരവണ പായസത്തിലും അപ്പത്തിലും ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ കോടതിയില്‍ ഹരജി നല്‍കി. ഒരു മുസ്‌ലിം അങ്ങിനെ ശബരിമലയില്‍ ശര്‍ക്കര നല്‍കേണ്ടതില്ല എന്നതാവാം ഹരജി യുടെ ലക്ഷ്യം. പക്ഷെ ഹരജി പരിഗണിച്ച കോടതി ശര്‍ക്കര നല്‍കുവാന്‍ കരാറെടുത്ത കമ്പനിയെയും ബാക്കിവരുന്ന ശര്‍ക്കര വാങ്ങിക്കുന്ന കരാറുകാരനെയും കേസില്‍ കക്ഷി ചേര്‍ക്കണമെന്നു നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ശിവസേന നേതാവ് ധൈര്യശില്‍ ധ്യാന്‍ ദേവ് കദം ചെയര്‍മാനായ വര്‍ധാന്‍ ആഗ്രൊ പ്രോസസിങ്ങ് കമ്പനിയാണ് കരാറുകാര്‍ എന്നറിഞ്ഞ ‘ഹലാല്‍ശര്‍ക്കര’ സംഘികള്‍ ഇപ്പോള്‍ മാളത്തില്‍ ഒളിച്ചിരിക്കുകയാണ്. കിട്ടുന്നവയിലൊക്കെ കയറി പിടിച്ചു മുസ്‌ലിംകള്‍ക്കെതിരെ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നവരുടെ പിതൃശൂന്യതക്ക് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ…? ഹലാല്‍ മുദ്രയെന്നാല്‍ സുരക്ഷിതമായ ഭക്ഷണത്തിന്റെ (ഫുഡ് സേഫ്റ്റി സ്റ്റാന്റേഡ്) നിലവാരമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി.. ഐ.എസ്.ഒ, എഫ്. എസ്.എസ്.സി എന്നി സ്റ്റാന്റേര്‍ഡിനെക്കാളും കര്‍ശനമായ സുരക്ഷാ നിയമവാലികളാണ് ഹലാല്‍ സറ്റാന്‍േര്‍ഡില്‍ അനുശാസിക്കുന്നത്. അതുകൊണ്ടാണ് ലോക രാഷ്ട്രങ്ങള്‍ ഭക്ഷ്യ ഇറക്കുമതിക്ക് ഇത് മാനദണ്ഡമാക്കുന്നത്.

 

 

web desk 3: