kerala
കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും ഡോര്‍ തുറന്ന് തെറിച്ചു വീണ് പെണ്‍കുട്ടി, രക്ഷപ്പെട്ടത് തലനാരിഴക്ക്
ബസ്സിന്റെ ടയറിനിടയില്‍ പെടാതെ പരിക്കുകളോടെ വിദ്യാര്‍ഥി രക്ഷപ്പെടുകയായിരുന്നു.

കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ്സിന്റെ ടയറിനിടയില്‍ പെടാതെ പരിക്കുകളോടെ വിദ്യാര്‍ഥി രക്ഷപ്പെടുകയായിരുന്നു. പോത്തന്‍കോട് എല്വിഎച്ച്സിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമയാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് സ്കൂള്‍ വിട്ടു വീട്ടിലേക്ക് പോകുമ്പോളായിരുന്നു അപകടം.
വാവറയമ്പലത്ത് ബസ് നിര്‍ത്തി ആളെ കേറ്റിയ ശേഷം ബസ് മുന്നോട്ടു നീങ്ങുന്നതിനിടെ ഡോര്‍ തുറന്ന് പെണ്‍കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഭാഗ്യവശാല്‍ അപകടം സംഭവിച്ചില്ല. ചെറിയ പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു.
kerala
നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്
സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഷൈനിനെയും അമ്മയെയും വീട്ടിലെത്തിച്ചിരുന്നു

നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ സംസ്കാരം ഇന്ന്. തൃശ്ശൂരിലെ മുണ്ടൂര്‍ പരികര്‍മ്മല പള്ളിയില്‍ വെച്ച് സംസ്കാര ചടങ്ങുകള്‍ നടന്നു.മുണ്ടൂരിലെ വീട്ടില്‍ നിന്നായിരിക്കും മൃതദേഹം പള്ളിയില്‍ എത്തിക്കുക. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഷൈനിനെയും അമ്മയെയും വീട്ടിലെത്തിച്ചിരുന്നു.
ഇന്നലെ വൈകിട്ടോടെ തൃശ്ശൂരിലെ ജൂബിലി മിഷന് ആശുപത്രിയില്‍ നിന്നും ചാക്കോയുടെ മൃതദേഹം എത്തിച്ചിരുന്നു. തമിഴ് നാട്ടില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ വെച്ചാണ് സി.പി ചാക്കോ മരിച്ചത്. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോക്ക് പരിക്കുകള്‍ പറ്റിയിട്ടുണ്ട്. അമ്മയും കാര്‍മലും സണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ധര്‍മപുരിക്ക് സമീപം നല്ലെപള്ളിയില് വെച്ച് അപകടത്തില്‍ പെട്ടത്. ഷൈനിനോപ്പം പിതാവ് ചാക്കോ (73), അമ്മ മരിയ (68), സഹോദന് ജോ ജോണ്‍ (39), ഡ്രൈവര്‍ അനീഷ്(42), എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം ഷൈനിനെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കാനാണ് തീരുമാനം. ഇന്നലെ വൈകിട്ട് നടന്ന പൊതു ദര്‍ശനത്തില്‍ നിരവധി പേരാണ് ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്.
kerala
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍
സംഭവത്തില്‍ എന്തുകൊണ്ട് കേരളം കേസിന് പോകുന്നില്ലെന്ന ചോദ്യം പ്രതിപക്ഷമുള്‍പ്പടെ ഉയര്‍ത്തിയിരുന്നു.

കൊച്ചി പുറം കടലില്‍ മുങ്ങിയ കപ്പല്‍ കമ്പനിക്ക് എതിരെ കേസിനില്ലെന്നും നഷ്ട പരിഹാരം മതിയെന്നും സംസ്ഥാന സര്‍ക്കാര്‍. എംഎസ്സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി നല്ല ബന്ധമായതിനാലാണ് ഈ തീരുമാനത്തിലേക്ക് സര്‍ക്കാറെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്‍ ജനറലുമായുള്ള കൂട്ടിക്കാഴ്ചയിലാണ് തീരുമാനം.
മെയ് 25നാണ് കൊച്ചി പുറംകടലില്‍ എംഎസ്സി എല്‍സ 3 എന്ന ചരക്കുകപ്പലാണ് മുങ്ങിയത്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പലാണ് മുങ്ങിയത്. കടലിലേക്ക് വീണ കപ്പലിലെ കണ്ടെയ്നറുകള്‍ കൊല്ലം,ആലപ്പുഴ,തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് അടിഞ്ഞത്.സംഭവത്തില്‍ അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു.
കപ്പല്‍ അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കിലെടുത്ത് അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു .എന്നാല്‍ സംഭവത്തില്‍ എന്തുകൊണ്ട് കേരളം കേസിന് പോകുന്നില്ലെന്ന ചോദ്യം പ്രതിപക്ഷമുള്‍പ്പടെ ഉയര്‍ത്തിയിരുന്നു. എംഎസ്സി കമ്പനിയുമായി നിയമപരമായ ഏറ്റുമുട്ടലിന് ഇല്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
kerala
ശക്തമയ മഴ; കാലവര്‍ഷത്തില്‍ 67 ശതമാനം കുറവ്
144.9 മില്ലി മിറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് 67 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയത്.

ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് ലഭിച്ചത് 47.5 മില്ലി മീറ്റര്‍ മഴ. ആലപ്പുഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ചരിത്രത്തിലെ ശരാശരിയായ 120 മില്ലിമീറ്ററിനേക്കാള്‍ വളരെ കുറവ് മഴയാണ് ഇക്കാലയളവില്‍ ലഭിച്ചത്. 144.9 മില്ലി മിറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് 67 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയത്.
കാലവര്‍ഷ മഴ കണക്കാക്കുന്നത് ജൂണ്‍ ഒന്നുമുതല്‍ സെപ്തംബര്‍ 30 വരെയാണ്. കാലവര്‍ഷം മെയ് 24ന് ആരംഭിച്ചെങ്കിലും 24 മുതല്‍ 31 വരെ ലഭിച്ച മഴയുടെ കണക്ക് വേനല്‍മഴയിലാണ് ഉള്‍പ്പെടുത്തുക. എല്ലാ ജില്ലകളിലും മഴയുടെ കുറവ് രേഖപ്പെടുത്തി. ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. തൊട്ടുപിന്നില്‍ വയനാടും തിരുവനന്തപുരവുമാണ്.
-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india3 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍
-
kerala2 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala2 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്