Connect with us

crime

രേഖകളില്ലാതെ കടത്തുകയായിരുന്നു സ്വർണ്ണം പിടികൂടി

Published

on

വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുധീർ. ടി എന്നിവരുടെ
നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ്, വയനാട് എക്സൈസ് ഇന്റലിജൻസ്, എക്സൈസ് സ്പെഷൽ സ്ക്വാഡ് എന്നിവർ സംയുക്തമായി  നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 1.600 കിലോഗ്രാം സ്വർണ്ണം പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട്  നിലമ്പൂർ മൂത്തേടം സ്വദേശികളായ ചെട്ടിയാം തൊടിയിൽ വീട്ടിൽ റഷീദ്. സി.റ്റി, മദാരി വീട്ടിൽ നൗഫൽ.എം, നിലമ്പൂർ കരിമ്പുഴ സ്വദേശിനിയായ പൊറ്റമ്മൽ വീട്ടിൽ നസീമ. പി എന്നിവരെ കസ്റ്റഡിയിലെടുത്തു.
പരിശോധന സംഘത്തിൽ വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ ഷാജി.കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജേഷ് വി ,പ്രിവന്റ്റ്റീവ് ഓഫീസർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, സന്തോഷ് കൊമ്പ്രാൻ കണ്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത് പി. വി, ശശികുമാർ പി എൻ, ജെയ് മോൻ ഇ.എസ്, അനുപ് കുമാർ കെ, ഡ്രൈവർ പ്രസാദ് കെ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെയും, സ്വർണവും, സ്വർണ്ണം കടത്തുവാൻ ഉപയോഗിച്ച വാഹനവും തുടർ നടപടികൾക്കായി ജി.എസ്.ടി വകുപ്പിന് കൈമാറി

crime

കണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

3.88 ഗ്രാം മയക്കു മരുന്നാണ് സാന്‍ലിത്തില്‍ നിന്നും പോലീസ് പിടികൂടിയത്.

Published

on

കണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മാവിലായി മുണ്ടല്ലൂർ സ്വദേശി സി.കെ. സാൻലിത്താണ് പിടിയിലായത്. ടൗൺ എസ്ഐ സവ്യസാചിയുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. 3.88 ഗ്രാം മയക്കു മരുന്നാണ് സാന്‍ലിത്തില്‍ നിന്നും പോലീസ് പിടികൂടിയത്. റെയിൽവേ സ്റ്റേഷന് സമീപത്തെ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

Continue Reading

crime

കെഎസ്‌യു നേതാവിന് നേരെ ആക്രമണം; സിപിഎം പ്രവർത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്‌

സിപിഎം ബ്രാഞ്ച് സെക്രട്ടറി ജീവൻ ജ്യോതി, പാട്യം പഞ്ചായത്ത്‌ പ്രസിഡന്‍റിന്‍റെ മകൻ നന്ദകിഷോർ, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം വിബിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രണം.

Published

on

ചെറുവാഞ്ചേരിയിൽ കെഎസ്‌യു നേതാവിന് നേരെ ആക്രമണം. കെഎസ്‌യു കണ്ണൂർ എസ്എൻ കോളേജ് യൂണിറ്റ് സെക്രട്ടറി ചെറുവാഞ്ചേരിയിലെ ഗോകുൽ രാജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചു. പരിക്കേറ്റ ഗോകുലിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുവാഞ്ചേരി കണ്ണാടിച്ചാലിൽ വെച്ച് ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.

സിപിഎം ബ്രാഞ്ച് സെക്രട്ടറി ജീവൻ ജ്യോതി, പാട്യം പഞ്ചായത്ത്‌ പ്രസിഡന്‍റിന്‍റെ മകൻ നന്ദകിഷോർ, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം വിബിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രണം. അക്രമികളുടെ സിസിടിവി ദൃശ്യം ജയ്ഹിന്ദ് ന്യൂസിന്. കണ്ണവം പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

crime

മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നത് മക്കളുടെ മുന്നിലിട്ട്, പിന്നാലെ കീഴടങ്ങല്‍

കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്

Published

on

മലപ്പുറം: മലപ്പുറം മമ്പാട് പുള്ളിപ്പാടത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്ന ഞെട്ടലിലാണ് നാട്ടുകാര്‍. ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് സംഭവം. മമ്പാട് പുള്ളിപ്പാടം കുറകമണ്ണ സ്വദേശിനി മുണ്ടേങ്ങാട്ടില്‍ നിഷമോള്‍ (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ചുങ്കത്തറ ചെറുവള്ളിപ്പാറ ഷാജി (43) നിലമ്പൂര്‍ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൊല്ലപ്പെട്ട നിഷമോളും കുട്ടികളും ഒരാഴ്ചയോളമായിട്ടൊള്ളു ക്വാര്‍ട്ടേഴ്‌സിലേക്ക് മാറിയിട്ട്. ക്വാര്‍ട്ടേഴ്‌സിന്റെ മറുഭാഗത്ത് താമസിക്കുന്ന കുടുംബം ഇവിടെ ഉണ്ടായിരുന്നില്ല. നിഷയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ചുങ്കത്തറയിലെ ഭര്‍ത്തൃവീട്ടില്‍ വഴക്ക് പതിവായതോടെ രണ്ടാഴ്ച മുന്‍പാണ് നിഷമോള്‍ മാതൃവീടായ കറുകമണ്ണയില്‍ എത്തിയത്. കഴിഞ്ഞയാഴ്ചയാണ് നിഷയെയും കുട്ടികളെയും മാതാവ് വാടകവീട്ടിലാക്കിയത്. കറുകമണ്ണയില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെയാണിത്.

മാസങ്ങളായി ഇവര്‍ തമ്മില്‍ വഴക്ക് പതിവാണ്. വഴക്ക് പതിവായതോടെ സ്‌റ്റേഷന്‍ മുഖേനയും മറ്റും പറഞ്ഞു തീര്‍ക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഈ മാസം 30ന് ഇവര്‍ ചുങ്കത്തറയിലെ വീട്ടിലേക്കുതന്നെ പോകാന്‍ തീരുമാനിച്ചിരുന്നതായും പറയുന്നു. രണ്ടു ദിവസമായി ഷാജി നിഷയ്‌ക്കൊപ്പം ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഉണ്ടായിരുന്നത്. ഞായറാഴ്ച കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ടും നിഷയുടെ ഫോണ്‍ ഉപയോഗത്തെ ചൊല്ലിയും ഇരുവരും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചു. തുടര്‍ന്നാണ് ഷാജി നിഷയെ മര്‍ദ്ദിക്കുന്നതും വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിനു പിറകില്‍ വെട്ടുകയും ചെയ്തത്.

പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ ഉള്‍പ്പെടെ നാലു മക്കളാണ് ഇവര്‍ക്ക്. മക്കളുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദനവും കൊലപാതകവും. പേടിച്ചരണ്ട കുട്ടികള്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടിയെത്തി വിവരം നല്‍കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നിഷമോളെ രക്ഷിക്കാനായില്ല. നിഷയെ വെട്ടിയ ശേഷം ഭര്‍ത്താവ് ഷാജി പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

Continue Reading

Trending