crime
പാലക്കാട് എ.ഐ ക്യാമറ ഇടിച്ച് തകര്‍ത്ത സംഭവം; ഒരാള്‍ പിടിയില്‍

പാലക്കാട് വടക്കഞ്ചേരിയിൽ എ ഐ ക്യാമറ തകർത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. പുതുക്കോട് സ്വദേശിയാണ് പിടിയിലായത്. സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ഉപേക്ഷിച്ച വാഹനത്തിനായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ച് അന്വേഷണം. വാഹനം ശ്രദ്ധയിൽ പെടുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചു.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് വടക്കഞ്ചേരിയിലെ ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ വാഹനം ഇടിച്ച് തകർന്നത്.ഇടിച്ച വാഹനം നിർത്താതെ പോയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.സിദ്ധാർഥ് എന്നാണ് വാഹനത്തിൽ എഴുതിയത്.ഈ വാഹനത്തേക്കുറിച്ച് അറിയാവുന്നവർ വിവരം അറിയിക്കണമെന്ന് വടക്കഞ്ചേരി പൊലീസ് അറിയിച്ചു.
മനപ്പൂർവ്വം ക്യാമറ നശിപ്പിക്കാൻ വാഹനം ഇടിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.ക്യാമറ തൂൺ ഇടിച്ചിട്ടത് വലിയ വാഹണമെന്നാണ് ദൃക്‌സാക്ഷികൾ നൽകിയ വിവരം.
crime
പാലക്കാട് വധശ്രമകേസിലെ പ്രതിയെ പൊലീസ് പിടിക്കൂടി
പാലക്കാട് വധശ്രമകേസിലെ പ്രതിയെ വീടിന്റെ മച്ചില്‍ നിന്ന് പൊലീസ് പിടിക്കൂടി.

പാലക്കാട് വധശ്രമകേസിലെ പ്രതിയെ വീടിന്റെ മച്ചില്‍ നിന്ന് പൊലീസ് പിടിക്കൂടി. പാലക്കാട് തൃത്താലയിലാണ് സംഭവം നടന്നത്.
കപ്പൂര്‍ കാഞ്ഞിരത്താണി സ്വദേശി സുല്‍ത്താന്‍ റാഫിയെയാണ് തൃത്താല പൊലീസ് പിടിക്കൂടിയത്. ഞാങ്ങാട്ടിരിയില്‍ വച്ച് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിന് സുല്‍ത്താന്‍ റാഫിക്കെതിരെ പൊലീസ് കെസെടുത്തിരുന്നു.
ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ സുല്‍ത്താനെ കണ്ടെത്താന്‍ പൊലീസ് അനേഷണം ആരംഭിച്ചിരുന്നു. ഇന്നലെ വീടിന്റെ മച്ചില്‍ ഒളിച്ചിരുന്ന സുല്‍ത്താന്‍ റാഫിയെ കുറിച്ച് പോലീസിന് വിവരം ലഭിക്കുകയും തുടര്‍ന്നുള്ള പരിശോധനയില്‍ പൊലീസ് പ്രതിയെ പിടിക്കൂടുകയും ചെയ്തു.
crime
പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി
പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി.

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.
മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ യുവതി ഒളിച്ചോടിയത്.
അമ്മയില്ലാത്തതു കാരണം കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.
crime
ഭര്‍ത്താവിന്റെ മൃതദേഹം വീപ്പയില്‍ കണ്ടെത്തി; ഭാര്യയും മൂന്ന് മക്കളെയും കാണാനില്ല

ആള്‍വാറിലെ തിജാര ജില്ലയിലെ ആദര്‍ശ് കോളനിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ മൃതദേഹം വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉത്തര്‍പ്രദേശ് സ്വദേശിയായ ഹന്‍സ്രാജിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏകദേശം ഒന്നരമാസം മുന്‍പാണ് ഇഷ്ടികക്കല്ല് നിര്‍മാണ ജോലിക്കാരനായ ഇയാള്‍ ഇവിടെ താമസിക്കാനെത്തിയത്.
ഹന്‍സാജിനൊപ്പമുണ്ടായിരുന്ന ഭാര്യയും മൂന്ന് മക്കളെ കണാനില്ല. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ ഉടമ ഒന്നാം നിലയിലേക്ക് എത്തിയപ്പോഴാണ് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ ടെറസിലുള്ള വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വീപ്പയ്ക്ക് മുകളില്‍ വലിയ കല്ല് കയറ്റിവെച്ച നിലയിലാണ് മൃതദേഹം മറച്ചുവെച്ചിരുന്നത്. ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാനായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.
-
Film3 days ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
india3 days ago
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപ്പറിനും സിദ്ധാര്‍ഥ് വരദരാജനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് അസം പൊലീസിന്റെ സമന്‍സ്
-
kerala3 days ago
തിരുവന്തപുരത്ത് വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതി അറസ്റ്റില്‍
-
News3 days ago
വനിതാ ലോകകപ്പ് ടീമും ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമും ഇന്ന് പ്രഖ്യാപനം
-
india3 days ago
ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനം: ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി
-
india3 days ago
കുവൈത്ത് വിഷമദ്യ ദുരന്തം: ചികിത്സയിലുള്ളവരെ നാടുകടത്തിയേക്കും
-
kerala3 days ago
പാലക്കാട് വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം