Connect with us

kerala

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; മുന്നറിയിപ്പ് 5 ജില്ലകളില്‍ മാത്രം

Published

on

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. അഞ്ചു ജില്ലകളില്‍മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്. അത് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള യെലോ അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പുള്ളത്.

എങ്കിലും തോരാമഴയുടെ കെടുതികള്‍ രൂക്ഷമാണ്. കാസര്‍കോട് വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍ തുടരുന്നു. കാസര്‍കോട് വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍ തുടരുന്നു. ആലപ്പുഴ കൈനകരിയില്‍ പമ്പാനദി കരകവിഞ്ഞു. ചമ്പക്കുളം -എടത്വ റോഡിന്റെ ഒരു ഭാഗം വെള്ളത്തില്‍ മുങ്ങി. കൊച്ചി കണ്ണമാലി, വൈപ്പിന്‍, നായരമ്പലം എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. സംസ്ഥാനത്താകെ 112 ക്യാമ്പുകളിലായി 2,531 പേരെ മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. 29 വീടുകള്‍ പൂര്‍ണമായും 642 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

kerala

ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ അഡ്മിഷന് ഓണ്‍ലൈന്‍ സാധ്യത തേടി പൊലീസ്

കോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ സാധ്യത തേടി പൊലീസ്.

Published

on

കോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ സാധ്യത തേടി പൊലീസ്. നടപടിക്രമങ്ങള്‍ക്കായി കുട്ടികളെ സ്‌കൂളില്‍ എത്തിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രദേശത്ത് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രവേശനം ഓണ്‍ലൈന്‍ വഴി ആക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അതേസമയം ഇന്നാണ് പ്ലസ് വണ്‍ അഡ്മിഷനെടുക്കാന്‍ വിദ്യാര്‍ഥികള്‍ ഹാജരാകേണ്ട അവസാന തീയതി.

കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികളെയും ഒരു ദിവസത്തേക്ക് വിട്ടയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പ്ലസ് വണ്‍ അഡ്മിഷന്‍ നേടാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. വ്യാഴാഴ്ച രാവിലെ 10 മുതല്‍ 5 മണി വരെ വിട്ടയക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.

വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്താന്‍ താമരശ്ശേരി പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്; പവന് 320 രൂപ കൂടി

ഇന്നലെ ഗ്രാമിന് 10ഉം പവന് 80ഉം രൂപ വര്‍ധിച്ചിരുന്നു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. തുടര്‍ച്ചയായ നാലാം ദിവസവും വില കൂടി. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 73,040 രൂപയും ഗ്രാമിന് 9130 രൂപയുമായി. ഇന്നലെ ഗ്രാമിന് 10ഉം പവന് 80ഉം രൂപ വര്‍ധിച്ചിരുന്നു. 72720 രൂപയായിരുന്നു പവന്‍ വില.

74320 രൂപയാണ് സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. 2025 ഏപ്രില്‍ 22നായിരുന്നു സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് പുതിയ ഉയരം കുറിച്ചത്.

ഈ മാസത്തെ സ്വര്‍ണവില:
ജൂണ്‍ 1- 71,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

ജൂണ്‍ 2- 71600 (രാവിലെ)

ജൂണ്‍ 2- 72480 (ഉച്ച)

ജൂണ്‍ 3-72640

ജൂണ്‍ 4- 72720

ജൂണ്‍ 5- 73,040 (ഈ മാസത്തെ ഉയര്‍ന്ന വില)

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില അല്‍പം ഇടിവ് രേഖപ്പെടുത്തി. സ്?പോട്ട് ഗോള്‍ഡിന്റെ വില 0.2 ശതമാനമാണ് കുറഞ്ഞത്. ഔണ്‍സിന് 3,368 ഡോളറാണ് വില. യു.എസിന്റെ ചൈനയുമായും യുറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ബന്ധം വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.

Continue Reading

kerala

മലപ്പുറം പരാമര്‍ശം; ആര്‍എസ്എസ് പ്രചരിപ്പിക്കുന്നതാണ് മുഖ്യമന്ത്രിയും സിപിഎമ്മും പറയുന്നത്: സന്ദീപ് വാര്യര്‍

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Published

on

മലപ്പുറത്തെ കുറിച്ച് ആര്‍എസ്എസും സംഘ്പരിവാറും പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രിയും സിപിഎമ്മും പറയാന്‍ ശ്രമം നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ആര്‍എസ്എസും സംഘ്പരിവാറും പ്രചരിപ്പിക്കുന്ന തരത്തില്‍ മലപ്പുറം വിരുദ്ധ നിലപാടുകള്‍ സിപിഎം നേതാക്കളും ഉയര്‍ത്തിപ്പിടിക്കുന്നതായി സന്ദീപ് വാര്യര്‍ പറഞ്ഞു. നിലമ്പൂരില്‍ ഇതെല്ലാം ചര്‍ച്ചാവിഷയമാകുമെന്നും മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ കൊടിയ വര്‍ഗീയ വിഷലിപ്തമായ പ്രചാരണങ്ങള്‍ കഴിഞ്ഞദിവസങ്ങളിലായി മുഖ്യമന്ത്രി നേരിട്ട് നടത്തിയെന്നും സന്ദീപ് പറഞ്ഞു. നിലമ്പൂരില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Continue Reading

Trending