Connect with us

News

മെസി എന്ന ഇതിഹാസം

ഇത് വരെ അന്യം നിന്ന ആ വലിയ കിരീടത്തില്‍ മുത്തമിട്ടതോടെ ലിയോ മെസിയെന്ന താരം ഇതിഹാസ തുല്യനാവുന്നു.

Published

on

ദോഹ: ഇത് വരെ അന്യം നിന്ന ആ വലിയ കിരീടത്തില്‍ മുത്തമിട്ടതോടെ ലിയോ മെസിയെന്ന താരം ഇതിഹാസ തുല്യനാവുന്നു. പെലെക്കും മറഡോണക്കുമൊപ്പം ഇനി ഈ റൊസാരിയോയുടെ ഈ താരവും ഫുട്‌ബോള്‍ വീരഗാഥകളില്‍ നിറയും. കോപ്പ കിരീടം, ഫൈനലിസിമ ഇതാ നിറമുള്ള കരിയറിന്റെ അവസാനത്തില്‍ ലോകകപ്പും. 35കാരനിത് അഞ്ചാമത് ലോകകപ്പാണ്. 2014 ലെ ലോകകപ്പില്‍ മെസി നയിച്ച സംഘം ഫൈനലിലെത്തിയിരുന്നു. അന്ന് പക്ഷേ അധികസമയ ഗോളില്‍ ജര്‍മനിയോട് പരാജയപ്പെട്ടു.

ഇതോടെ വിമര്‍ശകര്‍ രംഗത്തിറങ്ങി. 2018 ലെ റഷ്യന്‍ ലോകകപ്പില്‍ ഇതേ ഫ്രാന്‍സിനോട് പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് മടങ്ങാനായിരുന്നു വിധി. ഖത്തറിലെത്തിയപ്പോള്‍ ആദ്യ മല്‍സരത്തില്‍ തന്നെ തോല്‍വി. അതും സഊദി അറേബ്യയോട്. അതോടെ ആദ്യറൗണ്ടില്‍ തന്നെ ടീം പുറത്താവുമെന്ന അവസ്ഥ. പക്ഷേ മെസി അപാരഫോമിലേക്കുയര്‍ന്ന ലുസൈല്‍ മല്‍സരത്തില്‍ മെക്‌സിക്കോയെ പരാജയപ്പെടുത്തി ജീവന്‍ നീട്ടിയെടുത്തു. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ പോളണ്ടിനെയും തരിപ്പണമാക്കി. നോക്കൗട്ടിലെ അങ്കത്തില്‍ ഓസ്‌ട്രേലിയക്കാരെ. ഷൂട്ടൗട്ട് വരെ ആശങ്ക പടര്‍ത്തിയ ക്വാര്‍ട്ടര്‍ അങ്കത്തില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി. സെമിഫൈനല്‍ ക്രൊയേഷ്യക്കെതിരെ ഏകപക്ഷിയമായിതുന്നു. മൂന്ന് ഗോളിന്റെ തകര്‍പ്പന്‍ വിജയം. ഫൈനലില്‍ ഫ്രാന്‍സിനെതിരെ ആവേശത്തിന്റെ മുള്‍മുനയില്‍ ഗംഭീര വിജയം. രണ്ട് ഗോളുകള്‍ മെസിയുടെ വക. ആദ്യം പെനാല്‍ട്ടി ഗോള്‍. അധിക സമയത്ത് വിജയഗോള്‍.

പക്ഷേ കളി ഷുട്ടൗട്ടിലേക്ക് പോയപ്പോഴും നായകന് പിഴചില്ല.ഖത്തറില്‍ മെസി നേടിയത് ആകെ എട്ട് ഗോളുകള്‍. കൂടുതല്‍ അസിസ്റ്റുകള്‍. അങ്ങനെ ഖത്തറിന്റെ, ലോകത്തിന്റെ പ്രിയപ്പെട്ട താരം. ഫൈനലിലും ഗോള്‍ നേടിയതോടെ അര്‍ജന്റീന നായകനെ തേടി മറ്റൊരു റെക്കോഡും എത്തി. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും പിന്നീട് പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫഐനല്‍, ഫൈനല്‍ മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് മെസ്സി സ്വന്തമാക്കിയത്. ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. 26 മത്സരങ്ങളാണ് മെസി കളിച്ചത്. 25 മത്സരങ്ങള്‍ കളിച്ച മുന്‍ ജര്‍മന്‍ ക്യാപ്റ്റന്‍ ലോഥര്‍ മത്തേവൂസിന്റെ റെക്കോഡാണ് മെസി മറികടന്നത്. നേരത്തേ ക്രൊയേഷ്യയ്‌ക്കെതിരായ സെമിഫൈനലിലാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന മത്തേവൂസിന്റെ റെക്കോഡിനൊപ്പം മെസിയെത്തിയത്. ഫൈനലില്‍ രണ്ട് ഗോളുകള്‍ നേടിയതോടെ മെസിയുടെ ലോകകപ്പ് ഗോള്‍ സമ്പാദ്യം 13 ആയി. അസിസ്റ്റ് അടക്കം 21 ഗോളുകള്‍ക്ക് അവസരം സൃഷ്ടിച്ചു. 1966നു ശേഷം ഒരു കളിക്കാരന്‍ ഇത്രയും ഗോളുകള്‍ക്ക് കാരണമാകുന്നത് ആദ്യമായാണ്.

kerala

മേയർ–ഡ്രൈവർ തർക്കം: കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാനില്ല

മെമ്മറി കാർ‌ഡ് പാർട്ടിക്കാർ ആരെങ്കിലും മാറ്റിയതാകാമെന്നാണ് യദു പറയുന്നത്

Published

on

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള വാക്പോരിൽ കൂടുതൽ തെളിവുകൾക്കായി തർക്കമുണ്ടായ ബസിലെ സിസിടിവി ദൃശ്യങ്ങൾ തേടി പൊലീസ്. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമായി ഡിവിആര്‍ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇതിനുള്ളില്‍ മെമ്മറി കാര്‍ഡില്ലെന്ന് വിശദ പരിശോധനയില്‍ കണ്ടെത്തി.

തമ്പാനൂർ ഡിപ്പോയിൽ എത്തിയാണ് പരിശോധന നടത്തുന്നത്. തർക്കം ഉണ്ടായ ബസ്സിലുള്ളത് മൂന്ന് ക്യാമറകളാണ്. എന്നാൽ, ദൃശ്യങ്ങൾ സൂക്ഷിക്കുന്ന മെമ്മറി കാർഡ് കാണാനില്ല. കേസന്വേഷണത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്ന മേയറിൻ്റെ ആരോപണങ്ങളടക്കം തെളിയിക്കപ്പെടണമെങ്കിൽ ഈ ദൃശ്യം പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, മെമ്മറി കാർഡ് ഇല്ലാത്തതിനാൽ ഇതിൽ പ്രതിസന്ധിയുണ്ടാവും. ഇതേപ്പറ്റി കെഎസ്ആർടിസിയോട് പൊലീസ് വിശദീകരണം തേടും.

മെമ്മറി കാര്‍ഡ് കാണേണ്ടതാണെന്നും കാര്‍ഡ് ആരെങ്കിലും മാറ്റിയതാണോ എന്നും അന്വേഷിക്കുമെന്ന് എസ്എച്ച്ഒ ജയകൃഷ്ണന്‍ പറഞ്ഞു. അതേസമയം മെമ്മറി കാർഡിനെ കുറിച്ച് അറിയില്ലെന്ന് ഡ്രൈവർ യദു പ്രതികരിച്ചു. മെമ്മറി കാർ‌ഡ് പാർട്ടിക്കാർ ആരെങ്കിലും മാറ്റിയതാകാമെന്നാണ് യദു പറയുന്നത്. താൻ ബസോടിക്കുമ്പോൾ സിസിടിവി പ്രവർത്തിച്ചിരുന്നതായും ഡ്രൈവർ യദു പറ‍ഞ്ഞു.

Continue Reading

kerala

ഇടിമിന്നലിൽ കേടായ ക്യാമറകൾ എല്ലാം പ്രവർത്തനക്ഷമമായി

ആലപ്പുഴ എച്ച്.പി.സിയുടെ കൗണ്ടിങ് സെൻ്ററായി സെൻ്റ് ജോസഫ് സ് കോളേജിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്

Published

on

ആലപ്പുഴ: ഇടിമിന്നലിനെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവി ക്യാമറകള്‍ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കി. ആലപ്പുഴ സെന്റ് ജോസഫ്സ്കോളജിൽ വോട്ടിംഗ്‌ യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ്‌റൂമിലെ സി.സി.റ്റി.വി ക്യാമറയാണ് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും മിന്നലിലും കേടുപാടുകൾ മൂലം തകരാറിലായത്.

ആലപ്പുഴ എച്ച്.പി.സിയുടെ കൗണ്ടിങ് സെൻ്ററായി സെൻ്റ് ജോസഫ് സ് കോളേജിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ രാത്രിയുണ്ടായി ഇടിമിന്നലിൽ 169 എണ്ണത്തിന് വിവിധ തരം തകരാറുകൾ സംഭവിച്ചിരുന്നു. ഇതിൽ സ്ട്രോങ് റൂമുമായി ബന്ധപെട്ട ക്യാമറകൾ ഇന്നലെ രാത്രി തന്നെ പ്രവർത്തനക്ഷമമാക്കി.. ഇന്ന് രാവിലെയോടെ എല്ലാ ക്യാമറകളും പൂർവ സ്ഥിതിതിയിലാക്കി പ്രവർത്തനക്ഷമമായതായി ജില്ലാ കളക്ടർ അറിയിച്ചു.

Continue Reading

kerala

തൊഴിലാളിയും മെയ്‌ ദിനവും

എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന ന്യയത്തിനു വേണ്ടി തൊഴിലാളികൾ നെയ്തെടുത്ത സമരങ്ങൾ വിജയ കുതിപ്പിലെത്തിയ ചരിത്രമാണ് മെയ്‌ ഒന്ന്.തൊഴിലാളി വർഗ്ഗത്തിന്റെ നോട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മെയ്‌ ആദ്യ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നു.

Published

on

ഇന്ന് മെയ്‌ ഒന്ന് ലോക തൊഴിലാളി ദിനം. തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഓർമിപ്പിച്ചുകൊണ്ട് വീണ്ടും ഒരു തൊഴിലാളി ദിനം.എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന ന്യയത്തിനു വേണ്ടി തൊഴിലാളികൾ നെയ്തെടുത്ത സമരങ്ങൾ വിജയ കുതിപ്പിലെത്തിയ ചരിത്രമാണ് മെയ്‌ ഒന്ന്.തൊഴിലാളി വർഗ്ഗത്തിന്റെ നോട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മെയ്‌ ആദ്യ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നു.

1886ൽ അമേരിക്കയിലെ ചിക്കഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടകൊലയുടെ സ്മരണർത്ഥമാണ് മെയ്‌ ദിനം ആചാരിക്കുന്നത് . 8 മണിക്കൂർ കൂടുതൽ പ്രവർത്തിക്കില്ലന്ന് അമേരിക്കൻ തൊഴിലാളി യൂണിയനുകൾ ഒരുമിച്ച് തീരുമാനിക്കുകയും പ ണിമുടക്കുകയും ചെയ്തു .സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയിപ്പായിരുന്നു ഹേമാർക്കറ്റ് കൂട്ടകൊല.കൊല്ലപ്പെട്ട തൊഴിലാളികളുടെ ഓർമ്മക്കായാണ് മെയ്‌ ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി
ആചരിക്കുന്നത്.

തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിച്ച് ചൂഷണം ചെയ്യ്തിരുന്ന മുതലാളിമാരിൽ നിന്ന് സമരത്തിലൂടെ പിടിച്ചെടുത്ത അവകാശമായി തൊഴിലാളി ദിനം മാറി.1904ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫ്രൻസ്സിന്റെ വാർഷിക യോഗത്തിലാണ്, എട്ടു മണിക്കൂർ ജോലി സമയമാക്കിയതിന്റെ വാർഷികമായി മെയ്‌ ഒന്ന് തൊഴിലാളി ദിനമായി കൊണ്ടുവരാൻ തീരുമാനിച്ചത്.

ഇന്ത്യയിൽ 1923ൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ ആണ് ചെന്നൈയിൽ ആദ്യമായി തൊഴിലാളി ദിനം ആചാരിച്ചത്. 80ൽ അധികം രാജ്യങ്ങൾ മെയ്‌ ദിനം പൊതു അവധിയായി ആചാരിക്കുന്നുണ്ട്.തൊഴിലാളി വർഗ്ഗത്തിന്റെ ചരിത്ര പ്രസിദ്ധമായ മുന്നേറ്റത്തിന്റെ ദിനമാണ് മെയ്‌ ഒന്ന്. ത്യാകങ്ങൾ നിറഞ്ഞ തൊഴിലാളി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ചരിത്രമാണ് തൊഴിലാളി ദിനം.

തൊഴിലാളികളുടെ പ്രാധാന്യവും അവകാശങ്ങളും ഉയത്തിക്കാട്ടുന്നതിനാണ് തൊഴിലാളി ദിനം ആചരിക്കുന്നത്.തൊഴിലാളികളുടെ അവകാശങ്ങൾ ഇന്നും ചർച്ചവിഷയമാണ്. കുറഞ്ഞ വേതനം ലഭിക്കുന്നു, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാവുന്നു തുടങ്ങിയ നിരവധി പ്രശ്ങ്ങളെ നേരിട്ടണ് തൊഴിലാളികൾ അതിജീവിക്കുന്നത്.

Continue Reading

Trending