kerala

പഞ്ചായത്ത് പ്രസിഡന്റടക്കം നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

By Lubna Sherin K P

January 18, 2025

കണ്ണൂര്‍: സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. പഞ്ചായത്ത് പ്രസിഡന്റ് അടക്കം നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വായന്നൂര്‍ സ്വദേശി അഭയ് (20) ആണ് അറസ്റ്റിലായത്. കണ്ണൂര്‍ പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വയനാട്ടിലെ പടിഞ്ഞാതെത്തറയില്‍ നിന്നാണ് അഭിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിക്കെതിരെ നേരത്തെയും കേസുകള്‍ നിലവിലുണ്ട്. തീവെയ്പ്പ് കേസ്, സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് അഭി. ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ട് പൊലീസ് ഡിലീറ്റ് ചെയ്തു. അതേസമയം ഇയാള്‍ക്ക് മറ്റുള്ളവരില്‍ നിന്നും സഹായം ലഭിച്ചെന്ന സംശയവും പൊലീസിനുണ്ട്. ഇതേ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തന്നെയാണ് പൊലീസ് തീരുമാനം.