മാഹിയില്‍ ദാരുണ അപകടം: സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു

webdesk17

kerala

മാഹി: മുഴപ്പിലങ്ങാട്മാഹി ബൈപാസിലെ പള്ളൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പള്ളൂര്‍ നാലുതറയിലെ ഐശ്വര്യ നിവാസില്‍ ബിജുവിന്റെ ഭാര്യ രമിത (32) മരിച്ചത്.

ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. അപകടം നടന്നതിന് 10 മിനിറ്റുകള്‍ക്ക് ശേഷമാണ് ആംബുലന്‍സ് എത്തിയത്, രമിതയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.