kerala

കിണറ്റില്‍ വീണ് കുഞ്ഞ് മരിച്ച കേസ്; അമ്മ കുറ്റം സമ്മതിച്ചു

By webdesk17

November 04, 2025

തളിപ്പറമ്പ് (കണ്ണൂര്‍): കിണറ്റില്‍ വീണ് മരണമെന്നായിരുന്നു ആദ്യം കരുതിയത് എന്നാല്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമായിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായി. കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞ് അമ്മ മുബഷിറ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

കുറുമാത്തൂര്‍ ഡെയറി ജുമാമസ്ജിദിന് സമീപം വസിക്കുന്ന ആമിഷ് അലന്‍ എന്ന കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മുബഷിറയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി, സമീപവാസി കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞിനെ ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലേക്കും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആദ്യം മുബഷിറ പൊലീസിനോട് പറഞ്ഞത്, കുളിമുറിയില്‍ കുളിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ കുഞ്ഞ് കൈയില്‍നിന്ന് വഴുതി കിണറ്റിലേക്കുവീണു എന്നായിരുന്നു. എന്നാല്‍ സംഭവത്തെച്ചൊല്ലി പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍, മുബഷിറ കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞതായി സമ്മതിച്ചു.

കുഞ്ഞിന്റെ പിതാവ് ജാബിര്‍ ആണ്, അദ്ദേഹം കുടക് കുശാല്‍നഗറില്‍ ബിസിനസ് ചെയ്യുന്ന വ്യക്തിയാണ്. സഹോദരങ്ങള്‍: സഫ ഫാത്തിമ, അല്‍ത്താഫ്, അമന്‍.

സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.