kerala

മലപ്പുറത്തെ നരഭോജി കടുവക്കായുള്ള ദൗത്യം ആരംഭിച്ചു

By webdesk17

May 16, 2025

മലപ്പുറം കാളികാവ് അടക്കാക്കുണ്ടില്‍ യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവിലെത്തി. അമ്പതോളം വരുന്ന ആര്‍ആര്‍ടി സംഘങ്ങളും ദൗത്യത്തില്‍ പങ്കെടുക്കും.

പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുംകി ആനകളെയും കടുവയെ കണ്ടെത്താനായി ഉപയോഗിക്കും. 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.. ക്യാമറകള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ സ്ഥാപിച്ചു തുടങ്ങി. ഡ്രോണുമായുള്ള സംഘങ്ങളും ഇന്ന് എത്തും. കടുവയെ മയക്കു വെടിവെയ്ക്കാനാണ് തീരുമാനം.