kerala
‘ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ദുരൂഹം, സർക്കാർ ലക്ഷ്യം ഭൂമി കച്ചവടം മാത്രം’; വി.ഡി. സതീശന്
2005 ൽ കൃത്യമായ എംഒയു ഉണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.1

ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വീഴ്ച വരുത്തിയത് ആരാണെന്നും സതീശൻ ചോദിച്ചു. കരാർ ലംഘനം നടന്നിരുന്നു. 2005 ൽ കൃത്യമായ എംഒയു ഉണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭൂമി കച്ചവടമാണ് സര്ക്കാരിന്റെ ലക്ഷ്യം. ടീകോമിനോട് നഷ്ടപരിഹാരം ചോദിച്ചാല് അത് വ്യവഹാരത്തിലേക്ക് പോകുമെന്ന് ഭയന്ന് ഭൂമി കൈമാറ്റം ചെയ്യുന്നതിന് വേണ്ടിയാണ് ആരും അറിയാതെ മന്ത്രിസഭാ യോഗത്തില് പാസാക്കി ഭൂമി വില്ക്കാനുള്ള നടപടികളുമായി സര്ക്കാര് മുന്നോട്ട് പോകുന്നതെന്നും സതീശന് ചൂണ്ടികാട്ടി.
തൊഴിൽ തോത് കുറഞ്ഞാൽ നഷ്ടപരിഹാരം നൽകണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാൽ അച്യുതാനന്ദൻ സർക്കാർ വ്യവസ്ഥകൾ മാറ്റി. അപ്പോഴും ടീ കോമിന് വീഴ്ച സംഭവിച്ചാൽ നഷ്ടപരിഹാരം ഈടാക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നു. 8 വർഷത്തിൽ സർക്കാർ പരിശോധന നടത്തിയില്ല. ഭൂമി കച്ചവടം മാത്രമാണ് സർക്കാർ ലക്ഷ്യമെന്ന് വി.ഡി. സതീശൻ പറഞ്ഞു. അതേസമയം ടീ കോമിന് നഷ്ടപരിഹാരം നൽകരുത് പിന്മാറണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സർക്കാരിന് ചിലകാര്യങ്ങൾ ഒളിക്കാനുള്ളത് കൊണ്ടാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. പ്രശാന്തൻ ആരുടെ ബിനാമിയാണെന്നും ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കുടുംബത്തിന്റെ ആവശ്യം സർക്കാർ എന്തുകൊണ്ടാണ് അംഗീകരിക്കാത്തത്?, പോലീസ് അന്വേഷണത്തിൽ കുടുംബത്തിന് നീതി കിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
kerala
പാലക്കാട് പൊട്ടി വീണ ലൈന് കമ്പിയില് നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു
കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില് ചവിട്ടി ഷോക്കേല്ക്കുകയായിരുന്നു.

പാലക്കാട് പൊട്ടി വീണ ലൈന് കമ്പിയില് നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്. കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില് ചവിട്ടി ഷോക്കേല്ക്കുകയായിരുന്നു. ഉടന് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
കനത്ത മഴ; എറണാകുളത്ത് 19 വീടുകള് തകര്ന്ന് വീണു
സംസ്ഥാനത്ത് വിവിധയിടങ്ങളില് മഴക്കെടുതി തുടരുകയാണ്.

കനത്ത മഴയിലും കാറ്റിലും എറണാകുളത്ത് 19 വീടുകള് തകര്ന്ന് വീണു. ഇതുവരെ ജില്ലയിലെ 336 വീടുകള്ക്ക് നാശനഷ്ടമുണ്ടായി. തൊടുപുഴ, മൂവാറ്റുപുഴ, പെരിയാര് നദികളില് ജലനിരപ്പ് ഉയര്ന്ന നിലയിലാണ്.
സംസ്ഥാനത്ത് വിവിധയിടങ്ങളില് മഴക്കെടുതി തുടരുകയാണ്. കോഴിക്കോട് പാറക്കടവ്, വാണിമേല്, മൊകേരി, നാദാപുരം ഭാഗങ്ങളിലും ഇന്ന് പുലര്ച്ചെ ചുഴലിക്കാറ്റ് വീശി. പ്രദേശത്തെ നിരവധി മരങ്ങള് കടപുഴകി വീണ് നിരവധി വീടുകള്ക്ക് നാശനഷ്ടമുണ്ടായി. താമരശ്ശേരി ചുരം നാലാം വളവില് കാറ്റില് മരം വീണു. ചുരം സംരക്ഷണ സമിതി പ്രവര്ത്തകര് മുറിച്ചുമാറ്റി. ഒന്പതാം വളവിനു താഴെ വീതി കുറഞ്ഞ ഭാഗത്ത് റോഡിലേക്ക് പാറക്കല്ല് പതിച്ചതിനാല് ഗതാഗതം തടസ്സപ്പെട്ടു. ഫയര്ഫോഴ്സ് എത്തി നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.
kerala
മുണ്ടക്കൈ-ചൂരല്മല ദുരന്തത്തിന് ഒരാണ്ട്; എങ്ങുമെത്താതെ പുനരധിവാസം
. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772 കോടി രൂപയാണ് പുനരധിവാസത്തിനായി എത്തിയത്.

മുണ്ടക്കൈ-ചൂരല്മല ഉരുള്പ്പൊട്ടല് ദുരന്തത്തിന് ഒരാണ്ട് പൂര്ത്തിയാകുമ്പോഴും ദുരിതബാധിതരുടെ പുനരധിവാസം എങ്ങുമെത്താതെ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772 കോടി രൂപയാണ് പുനരധിവാസത്തിനായി എത്തിയത്. ദുരന്തത്തിന് ഒരു വര്ഷത്തിന് ശേഷവും വാടകവീടുകളില് താമസം തുടരുകയാണ് ദുരന്ത ബാധിതര്. എന്നാല് ടൗണ്ഷിപ്പില് നിര്മാണം പൂര്ത്തിയത് ഒരു മാതൃകാവീട് മാത്രമാണ്.
ഒരു പ്രദേശമെന്നാകെ നാമമാത്രമായ മുണ്ടക്കൈ-ചൂരല്മവ ഉരുള്പൊട്ടലിന് ഒരു വര്ഷം തികയുന്നു. എല്ലാം നഷ്ടപ്പെട്ടവരെ ചേര്ത്തു നിര്ത്താന് കേരളക്കര ഒന്നടങ്കം ഒരുമിച്ചുനിന്നു. പിന്നാലെ, സര്ക്കാര് എത്രയും വേഗം സ്ഥിരപുനരധിവാസം വാഗ്ദാനവും ചെയ്തു. എന്നാല് പുനരധിവാസം ഇപ്പോഴും അകലെയാണ്. ദുരിതബാധിതര്ക്കുള്ള ടൗണ്ഷിപ്പിനായി കല്പറ്റയിലെ എല്സ്റ്റണ് എസ്റ്റേറ്റ് ഏറ്റെടുത്ത് നിര്മാണം ആരംഭിച്ചിട്ടേയുള്ളൂ
-
india3 days ago
ഇന്ത്യയില് നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന് റൈറ്റ്സ് വാച്ച് റിപ്പോര്ട്ട്
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
kerala1 day ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
News3 days ago
അമ്പതോളം യാത്രക്കാരുമായി പോയ റഷ്യന് വിമാനം ചൈന അതിര്ത്തിക്ക് സമീപം കാണാതായി
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം; രണ്ട് ജില്ലകളില് ഓറഞ്ച് അലര്ട്ട്, ഏഴിടത്ത് യെല്ലോ, അടുത്ത അഞ്ച് ദിവസം മഴ കനക്കും
-
More3 days ago
റഷ്യന് വിമാനം ചൈനീസ് അതിര്ത്തിയില് തകര്ന്നു വീണു; 49 മരണം
-
Health3 days ago
സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്ക്ക് ഹോഗന് അന്തരിച്ചു