Connect with us

kerala

കാലവര്‍ഷം എത്തുന്നു; വിവധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടര്‍ന്നേക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് ആണ്.

രണ്ടുദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ പ്രവേശിക്കാനാണ് സാധ്യത. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി നിലവിലുള്ള ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി രൂപപ്പെടും എന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മറ്റന്നാള്‍വരെ മീന്‍പിടിത്തത്തിന് വിലക്കുണ്ട്

kerala

നിലമ്പൂരില്‍ ആര്; വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍, പ്രതീക്ഷയോടെ മുന്നണികള്‍

ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവിലെ എട്ട് മണി മുതല്‍ വോട്ടണ്ണല്‍ ആരംഭിക്കും.

Published

on

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവിലെ എട്ട് മണി മുതല്‍ വോട്ടണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. 8.10 മുതല്‍ ഇവിഎമ്മുകളും എണ്ണിതുടങ്ങും.

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപെടുത്തിയത് . പോസ്റ്റല്‍ വോട്ട് , സര്‍വ്വീസ് വോട്ട് എന്നിവ വഴി 1402 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

അതേസമയം നിലമ്പൂര്‍ പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം ആദ്യം എണ്ണുന്നത് എല്ലാ മുന്നണികളും ഒരുപോലെ പ്രതീക്ഷ വയ്ക്കുന്ന വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍. പിന്നാലെ മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിലെ വിധി അറിയാം. എടക്കരയിലേയും പോത്തുകല്ലിലേയും, ചുങ്കത്തറയിലേയും നഗരസഭയിലേയും വോട്ടുകള്‍ എണ്ണുന്നതോടെ ചിത്രം തെളിയും.

പതിനായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പെന്ന് യു.ഡി.എഫ് ക്യാമ്പ്.

ആദ്യഫല സൂചന രാവിലെ എട്ടേകാലോടെ ലഭ്യമാകും. 19 റൗണ്ടായാണ് വോട്ടെണ്ണുക.

Continue Reading

kerala

തൃശൂരില്‍ പതിനഞ്ച്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരുന്ന കുട്ടിയാണ് മരിച്ചത്.

Published

on

തൃശൂരില്‍ പതിനഞ്ച്കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. മേലൂര്‍ സ്വദേശി പ്രജീഷിന്റെയും സിബിയുടെയും മകള്‍ ശ്രീനന്ദയാണ് മരിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരുന്ന കുട്ടിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ബന്ധുകള്‍ക്ക് വിട്ടുനല്‍കും.

Continue Reading

kerala

കാവികൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്

കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് കേസ് എടുത്തത്.

Published

on

കാവികൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എന്‍ ശിവരാജനെതിരെ പോലീസ് കേസ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് കേസ് എടുത്തത്.

ഇന്ത്യന്‍ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്നാണ് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍ പറഞ്ഞത്. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം സംസാരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം.

വിവാദപരാമര്‍ശത്തില്‍ പാലക്കാട് ബ്ലോക്ക് കമ്മിറ്റിയാണ് പൊലീസില്‍ പരാതി നല്‍കിയത്. രാജ്യദ്രോഹക്കുറ്റത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തണമെന്നായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടത്.

Continue Reading

Trending