X

പെരുന്നാള്‍ ഇശലുകള്‍ക്ക് വീണ്ടും അരങ്ങൊരുങ്ങുന്നു

അബുദാബി: പെരുന്നാള്‍ ഇശലുകള്‍ക്ക് ഗള്‍ഫ് നാടുകളില്‍ വീണ്ടും അരങ്ങൊരുങ്ങുന്നു.
പ്രവാസി മനസ്സുകളില്‍ ആനന്ദത്തിന്റെ തിരമാലയായി കടന്നുവരുന്ന പെരുന്നാള്‍ ആഘോഷങ്ങളില്‍ പ്രധാനം മാപ്പിള സംഗീത രാവുകള്‍ തന്നെയാണ്.

ബലിപെരുന്നാള്‍ അടുത്തെത്തിയതോടെ നാട്ടില്‍ നിന്നുള്ള പ്രമുഖരുടെ സംഗീത പരിപാടികള്‍ക്ക് ഗള്‍ഫ് നാടുകളില്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് സംഘാടകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ബലിപെരുന്നാള്‍ മൂന്നാം ദിനത്തില്‍ അലിഫ് മീഡിയ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഒരുക്കുന്ന ആസിഫ് കാപ്പാട്, അക്ബര്‍ഷാ, സജീര്‍ കൊപ്പം, സുറുമി വയനാട്, അസ്മ കൂട്ടായി എന്നിവര്‍ നയിക്കുന്ന പെരുന്നാള്‍ നിലാവ് പരിപാടിയുടെ ബ്രേഷര്‍ പ്രകാശനം ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി, നെല്ലറ എം.ഡി ഷംസുദ്ധീന്‍ നെല്ലറ, എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ്ങ് ഹെഡ് നിര്‍മ്മല്‍, ഫൈസല്‍ മലബാര്‍ ഗോള്‍ഡ്, എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.

ഇസ്ലാമിക് സെന്റര്‍ സെക്രട്ടറി അബ്ദുല്‍ സലാം, അലിഫ് മീഡിയ എം.ഡി മുഹമ്മദാലി,  ബഷീര്‍ ചങ്ങരംകുളം,  നൗഷാദ് യൂസഫ്, മുഹമ്മദ് പുറത്തൂര്‍, ഫൈസല്‍ മരക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

web desk 3: